ഒരു സ്‌കൂള്‍ ഒരു ഗെയിം പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: കായികവകുപ്പിന്റെ ഒരു സ്‌കൂള്‍ ഒരു ഗെയിം പദ്ധതിയ്ക്ക് ബുധനാഴ്ച തിരുവന്തപുരം തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസില്‍ തുടക്കമാകും. പദ്ധതിയുടെ ഭാഗമായി സ്‌പോട്‌സ് ബിസിനസ് രംഗത്തെ പ്രമുഖരായ ഡെക്കാത്ത്‌ലണുമായി സഹകരിച്ചുള്ള സ്‌പോട്‌സ് കിറ്റ് വിതരണ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷനാകും.

       ജനുവരിയില്‍ നടന്ന കായിക ഉച്ചകോടിയില്‍ ഡെക്കാത്ത്‌ലണുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സ്‌പോട്‌സ് കിറ്റ് വിതരണം. തെരഞ്ഞെടുത്ത സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒരു കായിക ഇനം നിശ്ചയിച്ച് ആവശ്യമായ കായികോപകരണങ്ങള്‍ നല്‍കുകയാണ്. കായികമേഖലയില്‍ മികവ് കാണിക്കുന്ന 80 സ്‌കൂളുകളിലാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും.




Author

Varsha Giri

No description...

You May Also Like