കെ റെയിൽ; വൻ പ്രചാരണത്തിനൊരുങ്ങി കേരള സർക്കാർ

പ്രചാരണത്തിന് 50ലക്ഷം കൈപ്പുസ്തകം തയാറാക്കുന്നു

കെ റെയിൽ പ്രചാരണത്തിന് മുന്നൊരുക്കങ്ങൾ ഒരുക്കി സർക്കാർ. 50 ലക്ഷം കൈ പുസ്തകം തയ്യാറാക്കി ജനങ്ങളിലേക്കെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോ​ഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്. 

50 ലക്ഷം കൈപ്പുസ്തകം തയ്യാറാക്കുന്നതിനായി സർക്കാർ ടെൻഡർ  വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിനായി ലഘുലേഖകളും തയാറാക്കും.നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. 

ജില്ലകളിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. എതിർപ്പു കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രം​ഗത്തെത്തിയിരുന്നു. അതിരടയാളക്കല്ലുകൾ എല്ലാം പിഴുതെറിയുമെന്നായിരുന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം.

പിടിവാശി കാട്ടിയാൽ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like