വ്യത്യസ്ത തലത്തിലെ ആരോഗ്യത്തെ കൈവരിക്കാനുള്ള എളുപ്പവഴി

" ശരീരവും മനസ്സും രണ്ടല്ല ശരിക്കും. കാണപ്പെടുന്ന മനസ്സാണ് ശരീരം.   കാണപ്പെടാത്ത ശരീരമാണ് യഥാർത്ഥത്തിൽ  മനസ്സ്. " 


ആരോഗ്യത്തിന്റെ വ്യത്യസ്തമായ ഒരു തലത്തെക്കുറിച്ചു അറിയുന്നത് ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പുതുഅറിവിനെ സ്വീകരിക്കാനുള്ള ഉണർവ്വുമായിട്ടാവണം. നാം പലതരം അറിവുകളുമായി നമ്മുടെ ഉള്ള്  മുഴുവൻ നിറച്ചുവെച്ചിരിക്കുകയാണ്. ആദ്യം അത് മുഴുവൻ പുറത്തേക്ക് ഒഴിച്ച് കളയണം, എന്നിട്ട് ക്ഷമയോടെ, സശ്രദ്ധം വായിക്കണം. 

ആധുനികതയിലും പുരാതനയിലും പെടാത്ത കുറേ പ്രത്യയശാസ്ത്രങ്ങൾ പലതരത്തിൽ വൈദ്യവത്ക്കരിക്കപ്പെട്ട  കാലഘട്ടമാണിത്. എന്നാൽ നമുക്കുള്ളത് ഈ വ്യത്യസ്തവും പലതരത്തിലുള്ളതുമായ വൈദ്യവ്യവസ്ഥകളിൽ കുരുങ്ങിപ്പോയ നമ്മുടെ ആരോഗ്യവും. അറിവുകൾ ഭൗതികതലത്തിൽ പരിമിതപ്പെടുന്നതുകൊണ്ടാണ് ശരീരകോശങ്ങളുടെ ആന്തരികപ്രഭാവത്തിൽ വേരുറപ്പിച്ച്‌  ഒട്ടൊന്നു  പടർന്നിട്ട് നാം നമ്മുടെ  കണ്ണിൽ തികച്ചും ഭൗതികമായി രോഗമെന്ന് നമ്മൾ ധരിക്കുന്ന അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്ന ലക്ഷണങ്ങളെയാണ് രോഗം എന്ന് യഥാർത്ഥത്തിൽ നമ്മൾ വിളിക്കുന്നത്. ആ സൂക്ഷ്മതലത്തിലേക്ക് രാസപ്രക്രിയകളോടെ സൃഷ്ടിക്കുന്ന ഔഷധമെന്നു ഇപ്പോൾ നാം വിളിക്കുന്ന ഒന്നിനും എത്തിച്ചേരാൻ കഴിയാത്തതുകൊണ്ടാണ് രോഗങ്ങൾ മാറാത്തത്. 

നിലനിൽപ്പിന്റെ വ്യത്യസ്തതലങ്ങളിൽ ഏറ്റവും അവസാനം വന്നെത്തിനിൽക്കുന്നത് അജ്ഞതകൊണ്ടാവരണം ചെയ്ത വളരെ സൂക്ഷമമായ  "ആത്മ " തലത്തിലാണ്. ഈ തലം നമ്മളിൽത്തന്നെയാണ്. പക്ഷെ അറിയാതെ പോയതാണ്. അതായത്,  " ശരീരവും മനസ്സും രണ്ടല്ല ശരിക്കും. കാണപ്പെടുന്ന മനസ്സാണ് ശരീരം.   കാണപ്പെടാത്ത ശരീരമാണ് യഥാർത്ഥത്തിൽ  മനസ്സ്. " ഇതാണ് കൂടുതൽ ജാഗ്രതയോടെ ഉള്ളിൽ ഉറപ്പിക്കേണ്ടത്. ഇവ രണ്ടിനെയും കൂട്ടിയിണക്കുന്ന കാണപ്പെടാത്ത തലമായ ആത്മയാണ് ഇതിനെ നിയന്ത്രിക്കുന്ന ജീവോർജ്ജശക്തി. ഇതൊന്നു കണ്ടെത്താൻ സഹായിക്കുക മാത്രമാണ് വൈദ്യധർമ്മം. ഈ ശക്തിയെ ഒന്നുണർത്തിക്കൊടുക്കാൻ സഹായിക്കുക  മാത്രം.

ശരീരമെന്ന വലിയൊരു മറയെ നിങ്ങൾ അൽപ്പനേരം മാറ്റിനിർത്തുക. അപ്പോൾ   മനസ്സിലെ എല്ലാ സംസാരങ്ങളുടെയും  കലപില താനേ  അടങ്ങുന്നു.  ഇവയെ കോർത്തിണക്കുന്ന നമുക്കറിയാൻ പറ്റുന്ന മറ്റൊരു തലം ശ്വാസമാണ്. ശ്വാസവും കൂടി ഇവിടെ ഏകീകൃതമാക്കപ്പെടുമ്പോൾ "ആത്മ" തലത്തിലെത്തും നാം.ഈ സമയത്ത് ശ്വാസം ദീർഘവും, പതുക്കെയുമാവുന്നു. ആന്തരിക രോഗശ്ശാന്തി ഊർജ്ജം  തിരിച്ചറിയാൻ കഴിയുന്നു. അതുകൊണ്ട് രോഗശമനവും തുടങ്ങുന്നു.  ജീവിതവും ആയുസ്സും ദൈർഘ്യമുള്ളതാവുന്നു. വേണ്ടതൊന്നു മാത്രം. തീവജാഗ്രതയോടുകൂടിയ ശ്രദ്ധ...അതൊന്ന് മാത്രം.

അതിജീവനം

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like