മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലൂടെ വീടുകളിൽ എത്തിക്കും:മന്ത്രി വി ശിവൻകുട്ടി.

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നവംബർ 1 ന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലൂടെ വീടുകളിൽ എത്തിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 

ഗാന്ധിജയന്തിയോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച 

ലഹരി വിരുദ്ധ സംവാദ സദസിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ  നിർവഹിക്കുകയായിരുന്നു മന്ത്രി.


2024-25  അദ്ധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജൂൺ 26 ന് ആന്റി ഡ്രഗ് പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി. 

ഇതിന്റെ തുടർച്ചയായുള്ള പരിപാടിയാണ് സംവാദ സദസ്സ്. നവംബർ 1 ന് കേരള പിറവി ദിനത്തിൽ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലൂടെ എല്ലാ കുടുംബങ്ങളിലും എത്തിക്കുകയാണ്. 


നവംബർ 14 ന് ശിശുദിന ലഹരി വിരുദ്ധ അസംബ്ലി സ്‌കൂളുകളിൽ സംഘടിപ്പിക്കും. 

ഡിസംബർ 10 ന് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുകയാണ്. 

ഇതിന്റെ തുടർച്ചയായി 2025 ജനുവരി 30 ന് ക്ലാസ്സ് സഭകളും ചേരും. 

ലഹരി മുക്ത ക്യാംപസ് എന്നതാണ് ലക്ഷ്യം. 

അതിനായി മുൻകൈ എടുക്കേണ്ടത് കുട്ടികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ചടങ്ങിൽ അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷനായിരുന്നു.





Author

Varsha Giri

No description...

You May Also Like