എന്റെ താരം - സോണി ചെറുവത്തൂർ
- Posted on July 06, 2021
- Sports
- By Sabira Muhammed
- 334 Views
ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് കേരളത്തിന് വേണ്ടി നേടിയ താരം ആരെന്ന് ചോദിച്ചാൽ പെട്ടെന്ന് മനസിൽ വരുന്ന ഉത്തരങ്ങൾ പലതായിരിക്കും - അനന്തേട്ടൻ, ഉംബ്രി സുരേഷ്, രാംപ്രകാശ് അതുമല്ലെങ്കിൽ ശ്രീശാന്ത്. അങ്ങനെ പല ഉത്തരങ്ങൾ. പക്ഷെ അത് അവരാരുമല്ല.
ഇതേസമയം കേരളത്തിന് വേണ്ടി ശ്രീശാന്തിന് ശേഷം ഹാട്രിക് നേടിയ ബൗളർ ആരെന്ന് ചോദിച്ചാൽ നമ്മൾ ഉത്തരം വേഗം പറയും. സോണി ചെറുവത്തൂർ
തകർപ്പൻ പേസ് ബൗളിങ്ങിന് പുറമെ മികച്ച ബാറ്റിങ്ങ് പ്രകടനങ്ങൾ എന്ന അധിക സവിശേഷതയുള്ള മുൻ കേരള ക്രിക്കറ്റ് ക്യാപ്റ്റൻ സോണി ചെറുവത്തൂർ തന്റെ ഇഷ്ട്ട താരത്തെ കുറിച്ച് സംസാരിക്കുന്നു...