'പൊന്നിയിൻ സെൽവൻ' കഥാപാത്രങ്ങളുടെ പേര് വെളിപ്പെടുത്തി

ആദ്യ ഭാഗം 2022 ൽ തിയേറ്ററുകളിൽ എത്തും

മണിരത്നത്തിന്റെ വരാനിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവന്റെ കഥാപാത്രങ്ങളുടെ ലിസ്റ്റ് അടങ്ങിയ ഒരു ചിത്രം ഇന്റർനെററ്റിൽ പ്രചരിക്കുന്നുന്നുണ്ട്, ഇതിൽ ഇന്ത്യൻ സിനിമയിൽ നിന്നുള്ള പ്രമുഖരായ അഭിനേതാക്കളുടെ പേര് അടങ്ങിയിട്ടുണ്ട്.

ചിത്രത്തിലെ പട്ടിക പ്രകാരം, പ്രകാശ് രാജ്, അമിതാഭ് ബച്ചനെ മാറ്റി സുന്ദര ചോഴർ ആയും, അതേസമയം വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ റായ്, ഐശ്വര്യ ലക്ഷ്മി എന്നിവർ ആദിത്യ കരികാലൻ, അരുൾമൊഴി വർമൻ, വന്ദ്യതേവൻ, കുന്ധവി, നന്ദി/മന്ദാകിനി, പൂങ്കുഴലി തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നാണ് അറിയാൻ സാധിച്ചത്.


'പൊന്നിയിൻ സെൽവൻ' രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും, ആദ്യ ഭാഗത്തിന് 'പി എസ് 1' എന്നാണ് പേരിട്ടിരിക്കുന്നത്.  പോണ്ടിച്ചേരിയിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണ്, ഷൂട്ടിംഗിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗ ഷൂട്ടിംഗ് ഉടൻ പൂർത്തിയാകുമെന്നാണ് അറിയാൻ കഴിഞ്ഞത്, അതേസമയം ആദ്യ ഭാഗം 2022 ൽ തിയേറ്ററുകളിൽ എത്തും. എ ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രം, നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസും, മദ്രാസ് ടാക്കീസും സംയുക്തമായിട്ടാണ്.

'ദൃശ്യം 2' കന്നഡ റീമേക്ക്; ചിത്രങ്ങൾ പങ്കുവച്ച് നവ്യ നായർ

Author
Citizen journalist

Ghulshan k

No description...

You May Also Like