ഒഴുക്കി എത്തിയ കൂറ്റന്‍ പെരുമ്പാമ്പ്
- Posted on July 29, 2021
- Localnews
- By Cyril Philip
- 608 Views
കാടിനോട് ചേര്‍ന്നു കിടക്കുന്ന മലമ്പ്രദേശമായതിനാൽ പാമ്പും മറ്റും ഒഴുകിയെത്തുകയെന്നത് സർവസാധാരണമായി മാറിയിരിക്കുന്നു

വിലങ്ങാട് പാനോത്ത് ചെറുകിട ജല വൈദ്യൂതി പദ്ധതിയുടെ ഭാഗമായുള്ള കനാലിൽ ഒഴുകിയെത്തിയത് കൂറ്റൻ പെരുമ്പാമ്പ്. കാടിനോട് ചേര്‍ന്നു കിടക്കുന്ന മലമ്പ്രദേശമായതിനാൽ ഇങ്ങനെ പാമ്പും മറ്റും ഒഴുകിയെത്തുകയെന്നത് സർവസാധാരണമായി മാറിയിരിക്കുന്നു.
ഇന്നലെ പ്രദേശവാസിയായ ജിൻസ് മണിമല വീട്ടിലേക്ക് പോകുമ്പോഴാണ് പെരുമ്പാമ്പിനെ കനാലിൽ കണ്ടത്. രാത്രി 10 മണിയോടുകൂടി വനപാലകനായ ശശിയുടെ നേതൃത്വത്തിൽ പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി.
കനാലിന്റെ കൂടുതൽ ഭാഗവും തുറന്ന് കിടക്കുന്നതിനാൽ തന്നെ മൃഗങ്ങളും പാമ്പും മറ്റും കനാലിൽ വീഴാറുണ്ട്, അതുകൊണ്ട് തന്നെ കനാൽ പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.