മന്ത് എൻഡ് മൊബൈൽ ഫെസ്റ്റ് സെയിലുമായി ഫ്ലിപ്പ്കാർട്ട്
- Posted on February 26, 2022
- News
- By NAYANA VINEETH
- 109 Views
പോക്കോ സ്മാർട്ട്ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കിഴിവ്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡാണ് പോക്കോ. ആകർഷകമായ സ്മാർട്ട്ഫോണുകൾ കൊണ്ട് ബജറ്റ്, മിഡ്റേഞ്ച് വിപണിയിൽ ശക്തമായ സാന്നിധ്യം നേടിയ പോക്കോ ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ആകർഷകമായ ഓഫറുകളിൽ ലഭിക്കും.
ഫ്ലിപ്പ്കാർട്ടിൽ നടക്കുന്ന മന്ത് എൻഡ് മൊബൈൽ ഫെസ്റ്റ് സെയിലിന്റെ ഭാഗമായിട്ടാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. പോക്കോയുടെ എല്ലാ ജനപ്രിയ മോഡലുകൾക്കും ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും.
ഫ്ലിപ്പ്കാർട്ട് മന്ത് എൻഡ് മൊബൈൽ ഫെസ്റ്റ് സെയിലിലൂടെ പോക്കോ സ്മാർട്ട്ഫോണുകൾക്ക് 25 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്. നിങ്ങൾ ഒരു ബജറ്റ് അല്ലെങ്കിൽ മിഡ് റേഞ്ച് പോക്കോ ഡിവൈസ് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ മികച്ച അവസരമാണ് ഇത്.
പോക്കോ എഫ്3 ജിടി സ്മാർട്ട്ഫോൺ ഇപ്പോൾ 22 ശതമാനം കിഴിവിൽ ലഭ്യമാണ്. പോക്കോ സി3 സ്മാർട്ട്ഫോൺ ഇപ്പോൾ 9,499 രൂപയ്ക്ക് സ്വന്തമാക്കാം. നിങ്ങൾക്ക് പോക്കോ എം2 പ്രോ, പോക്കോ എം2 റീലോഡഡ്, മറ്റ് പോക്കോ ഡിവൈസുകൾ എന്നിവ ഡിസ്കൌണ്ടിൽ ലഭിക്കും.
ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇനി മുതൽ അൺലിങ്ക് ചെയ്യാം