വയോധികർക്കും സന്ദോശ വാർത്ത ...

ആസ്ട്ര ഓക്സ്ഫെഡ്  വാക്‌സിൻ വയോധികരിലും ഫലപ്രദം.


കോവിഡ്  വാക്‌സിൻ ചെറുപ്പക്കാരിൽ എന്നത് പോലെ തന്നെ വയോധികരിലും ഫലപ്രദമാണെന്ന്  നിർമാതാക്കളായ ഒക്സ്വേർഡ്   സർവകലാശാല അവകാശപ്പെടുന്നു.സ്വകാര്യ പങ്കാളിത്തത്തോടു കൂടിയ പരീക്ഷണം വിജയം കണ്ടു വരികയാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ  അനുകൂലഫലം   വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.മാറ്റ് അസുഖ ബാധിതരായ വയോധികരിലും ആസ്ട്ര ഓക്സ്ഫെഡ്  വാക്‌സിൻ ഫലപ്രദമാണെന്ന സ്ഥിതീകരണം ഇന്നലെ  "ദ് ലാൻസെറ്റ്  ജേണലി" ലാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷണ ഘട്ടത്തിലിരിക്കുന്നതും എത്രയും വേഗം ജനങ്ങളിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നതായ  ഫൈസർ (യു.എസ),മോഡേണ (റഷ്യ) എന്നീ വാക്‌സിനുകളെക്കാൾ മികച്ചതായിരിക്കും ആസ്ട്ര ഓക്സ്ഫെഡ്  വാക്‌സിൻ  എന്നുള്ള  ശുഭാർഥി വിശ്വാസമാണ്  ശാസ്ത്ര ലോകത്തിന് ഉള്ളത്.

                       കോവിഡ്  മഹാമാരി കാരണം ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുന്ന 60 നു  മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ വാർത്ത വളരെ ശുഭാർതിവിശ്വാസം നല്കുന്നതാണെന്ന് ഓക്സ്ഫെഡ് ഗവേഷക ഏഞ്ചല  മിയാസിയാൻ  അഭിപ്രായപ്പെട്ടു.ക്രിസ്മസ്  മുന്നേ വാക്‌സിൻ ബ്രിട്ടനിൽ വിപണിയിൽ എത്തിക്കാനുള്ള നടപടി ആരംഭിച്ചെന്നും  ഓക്സ്ഫെഡ് സർവകലാശാല അറിയിച്ചു.

കടപ്പാട് :മംഗളം ദിനപത്രം

Author
No Image

Naziya K N

No description...

You May Also Like