Adgp എം.ആർ. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ






 തിരുവനന്തപുരം: ഒടുവിൽ ഏറെ വിവാദങ്ങൾക്ക് ശേഷം,

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. സംസ്ഥാന പോലീസ് മേധാവി ഷൈഖ് ദർവേഷ് സാഹിബ് നൽകിയ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നൽകിയ ശുപാർശയിൽ സർക്കാർ നടപടിയെടുക്കാത്തതിൽ സി.പി.ഐയിൽ നിന്നുൾപ്പെടെ വലിയ വിമർശനം ഉയർന്നിരുന്നു.   അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിർമ്മാണവും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരിക. സസ്പെൻഷനിൽ തുടരുന്ന മലപ്പുറം മുൻ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും           സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് വ്യാപകമായ വിമർശനം സർക്കാരിനെതിരെ ഉയർന്നിരുന്നു. ഘടകകക്ഷിയായ സി.പി.ഐ. ഉൾപ്പെടെ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചതോടെയാണ് ഒന്നരയാഴ്ചയ്ക്ക് ശേഷം സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.     ഡി..ജി.പി. ഷൈഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ എം.ആർ. അജിത്ത് കുമാറിനെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. കൂടാതെ കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിലും എ.ഡി.ജി.പി. സംശയത്തിന്റെ നിഴലിലാണ്. ക്രൈം ബ്രാഞ്ചാണ് മാമി കേസ് അന്വേഷിക്കുന്നത്. ഇതിനെല്ലാമൊപ്പം വിജിലൻസ് അന്വേഷണം കൂടി വരുന്നതോടെ ക്രമസമാധാന ചുമതലയിൽ തുടരുക അജിത്ത് കുമാറിന് ഏറെ ബുദ്ധിമുട്ടാകു

                                        സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like