വീണ്ടും അശാന്തമായി അതിർത്തി; മൂന്ന് ഭീകരരെ പുൽവാമയിൽ സൈന്യം വധിച്ചു

അന്താരാഷ്ട്ര അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി

സുരക്ഷ സേനയും ഭീകരരും തമ്മിൽ ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പാകിസ്ഥാനി ലക്ഷർ ഇ ത്വയ്ബ കമാൻഡർ അബു ഹുറൈറ എന്ന ഐജാസ് കൊല്ലപ്പെട്ടതായി കശ്മീർ ഐജിപി അറിയിച്ചു. സ്ഥലത്തുണ്ടായിരുന്നത് നാല് ഭീകരരായിരുന്നു എന്നാണ് വിവരം. നാലാമനായി തിരച്ചിൽ തുടരുകയാണ്. 

ഏറ്റുമുട്ടലിനെ തുടര്‍ന്ന് പോലീസിന്റെയും സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും സംയുക്ത സംഘം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പുല്‍വാമയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

അന്താരാഷ്ട്ര അതിർത്തിയിൽ ഇതിനിടെ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയിൽ അർണിയ മേഖലയിലാണ് ഡ്രോൺ കണ്ടത്.

എസ്എസ്എൽസി പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകള്‍

Author
Sub-Editor

Sabira Muhammed

No description...

You May Also Like