തളരാത്ത പോരാളികളുടെ ദിനം; ഇന്ന് ദേശീയ ഡോക്ടേഴ്സ് ഡേ

ഇന്ന് ഈ കോവിഡ് പോരാട്ടത്തിൽ തളരാതെ സമൂഹത്തിനെ താങ്ങിനിർത്തുന്ന ഈ പോരാളികളുടെ വിലയേറിയ സേവനങ്ങളെ നന്ദി പൂര്‍വ്വം ഓർക്കാം..

സമൂഹത്തിൽ ഒഴിച്ചുകൂടാനാകാത്ത വിഭാഗമാണ് ഡോക്ടർമാർ. ഡോക്ടർ എന്നത് ഒരു ജോലിയിലുപരി അത്യന്താപേക്ഷിതവും മഹത്തായതുമായ ഒരു സേവനം തന്നെയാണ്. ജീവൻ തിരികെ നൽകുന്ന അത്ഭുത പ്രതിഭകളായി മാറാറുണ്ട് പലപ്പോഴും ഡോക്ടർമാർ. ലോകം  മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലമർന്നപ്പോഴാണ് ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും പ്രാധാന്യം നാം ഏറെ മനസിലാക്കിയത്.

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. സമൂഹത്തിനും വ്യക്തികൾക്കും ഡോക്ടേഴ്സ് നൽകിയ വിലയേറിയ സേവനങ്ങളെ മാനിച്ചാണ് ഈ ദിവസം ആചരിക്കുന്നത്. ആദ്യമായി ഡോക്ടേഴ്സ് ദിനം ആചരിച്ചത് 1933 മാർച്ച് 28 ന് ജോർജിയയിലെ വിൻ‌ഡറിലാണ്. അന്ന് മൺമറഞ്ഞുപോയ ഡോക്ടർമാർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ജീവിച്ചിരിക്കുന്നവരെ ആദരിക്കുകയും ചെയ്തിരുന്നു. 

ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ കരുതലുള്ള, ഏറ്റവും മികച്ച ചികിത്സ അവർക്ക് ലഭ്യമാക്കാൻ പ്രവർത്തിച്ച ഡോ. ബി. സി. റോയിയുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ജൂലൈ ഒന്നിന് ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്. ബീഹാറിലെ പാട്നയിൽ ജനിച്ച അദ്ദേഹം രാജ്യത്തിനകത്തും പുറത്തും ഒരുപോലെ പ്രശസ്തി നേടി. വിവിധ പദവികൾ അലങ്കരിച്ചെങ്കിലും ഏറ്റവും നല്ല ഡോക്ടർ എന്ന നിലയിലാണ് സാധാരണ ജനങ്ങളുടെ മനസ്സിൽ ഇദ്ദേഹം ഇടം നേടിയത്.

ലോകവും, രാജ്യവും കോവിഡിനെ ചെറുക്കാൻ പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി കടന്ന് വരുന്നത് എന്നത് ഈ ദിനത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. ഇന്ന് ഈ കോവിഡ് പോരാട്ടത്തിൽ തളരാതെ സമൂഹത്തിനെ താങ്ങിനിർത്തുന്ന ഈ പോരാളികളുടെ വിലയേറിയ സേവനങ്ങളെ നന്ദി പൂര്‍വ്വം ഓർക്കാം..

ചരിത്രാതീത കാലത്തെ രഹസ്യങ്ങളുമായി അജ്ഞാത പൂർവികൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like