ആന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.
- Posted on January 09, 2025
- News
- By Goutham prakash
- 204 Views

മാനവാടി.
വയനാട് പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) പാതിരി റിസർവ് വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വച്ചു ആന തട്ടി പരിക്കേറ്റത്തിൽ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ ഉടൻ സ്ഥലത്തെത്തി ചുമന്ന് വനപാതയിലെത്തിച്ചു വനം വകുപ്പ് ജീപ്പിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു. വിഷ്ണു റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്ണാടകയിലേക്ക് പോകുന്ന വഴി ആണ് അപകടം ഉണ്ടായത്.
സ്വന്തം ലേഖകൻ.