നടൻ മുരളിയുടെ അമ്മ അന്തരിച്ചു.

നടൻ ഭരത് മുരളിയുടെ മാതാവ് ദേവകി അമ്മ (88) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് കൊല്ലം കുടവട്ടൂർ ഹരി സദനത്തിൽ നടക്കും. തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അമ്മ ദേവകിയെന്ന് ഭരത് മുരളി പല വേദികളിലും പറഞ്ഞിരുന്നു. 2009 ഓഗസ്റ്റ് 6നാണ് നടൻ മുരളി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നത്. 14 വർഷങ്ങൾക്കു ശേഷം അമ്മയും യാത്ര പറഞ്ഞു.. 🌹🌹

Author
Citizen Journalist

Goutham prakash

No description...

You May Also Like