കേരളത്തിൽ മുദ്രപത്ര ക്ഷാമമുണ്ടോ?

കേരളത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി മുദ്രപത്ര ക്ഷാമം നിലനിൽക്കുന്നു. കേരള ഗവൺമെൻറ് മുദ്രപത്രത്തിന്റെ വിനയോഗത്തിൽ ക്രമക്കേട് കണ്ടതിനാൽ ഈ -സ്റ്റാമ്പ് ( ഇലട്രിക്കൽ സറ്റാമ്പ് ) എന്ന പദ്ധതി നടപ്പാക്കി. 

മുദ്ര പത്രവും, ഈ സ്റ്റാമ്പ് പദ്ധതി ഇപ്പോൾ ഭാഗികമായി മാത്രമാണ് നടക്കുന്നത്. അതുകൊണ്ട് സാധാരണ ജനങ്ങൾ ബുദ്ധിമുട്ടിൽ ആണ്. വാടകചീട്ട് എഴുതുന്നതിനും, ചിട്ടി , ജനനത്തിനും, മരണത്തിനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് 20 രൂപ, 50 രൂപ മുദ്രപത്രങ്ങൾ ആണ്. കഴിഞ്ഞ കുറേ മാസങ്ങളായി 20 രൂപ, 50 രൂപ, 100 രൂപ മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. ഈ - പേപ്പർ സംവിധാനത്തിലും ഇപ്പോൾ കിട്ടുന്നില്ല. വിദേശത്ത് പോകുന്നവർക്കും, മറ്റാവശ്യങ്ങൾക്കും ബോണ്ട് നൽകുന്നതിനും മുദ്രപത്രം കിട്ടുന്നില്ല .

മഹാരാഷ്ട്രയിൽ നാസികിലുള്ള സെക്യൂരിറ്റി പ്രസ്സിൽ നിന്നാണ് കേരളത്തിനു വേണ്ടിയുള്ള മുദ്രപ്പത്രങ്ങൾ അച്ചടിക്കുന്നത്. കോവിഡ് രണ്ടാം തരംഗം നില നിൽക്കുന്ന ഈ സമയത്ത് കേരളത്തിലേക്ക് കൊണ്ടുവരുന്ന ചരക്ക് വാഹനങ്ങളുടെ ലഭ്യത കുറവാണ് എന്നാണ് കാരണങ്ങളിൽ ഒന്നായി പറയുന്നത്, മറ്റൊരു കാരണം രണ്ട്, മൂന്ന് ഘട്ടമായി സെക്യൂരിറ്റി പ്രസ്സിൽ മുദ്രപത്രം അച്ചടിച്ച കടം നിലനിൽക്കുന്നു എന്നതാണ് . നമ്മുടെ ആവശ്യത്തിനുള്ള മുദ്രപത്രം നാസിക്കിലെ സെക്യൂരിറ്റി പ്രസ്സിൽ അച്ചടിച്ചിട്ടുണ്ട്. കേരളത്തിൽ 50 രൂപയുടെ മുദ്രപത്രം അച്ചടിച്ചിരുന്നതാണ്. ധനകാര്യ വകുപ്പും, അനുബന്ധ വകുപ്പും ചേർന്ന് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാക്കണം. ഈ കോവിഡ് കാലത്ത് ജനങ്ങൾ ഇത്രയും ബുദ്ധിമുട്ടുന്ന ഈ അവസരത്തിൽ (സാമ്പത്തികമായി തകർന്നിരിക്കുന്ന ) സമയത്ത് 20 രൂപ 50 രൂപ 100 രൂപ പത്രം മേടിക്കേണ്ട സ്ഥാനത്ത് 500 രൂപയും ടെയും 1000 രൂപയുടെയും വാങ്ങിക്കേണ്ട ഗതികേടിലാണ്. അത്യാവശ്യ കാര്യങ്ങൾ ആയതുകൊണ്ട് ഇത് സാധാരണ ജനങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റുന്നില്ല .

അതുകൊണ്ട് കേരള ഗവൺമെൻറ് മുദ്രപത്ര ആവശ്യ സർവീസ് ആയി പരിഗണിക്കണമെന്നാണ് പറയാനുള്ളത്.ട്രഷറിയിൽ മുദ്രപ്പത്രം വന്നാൽ അത് റേഷൻ ആയിട്ടാണ് വെന്റർമാർക്ക് കിട്ടുന്നത് .അതിൽ എല്ലാ വെന്റർമാരും ആധാരമെഴുത്തുകാർ ആണ് . അവരുടെ സ്വന്തം ആവശ്യത്തിനു മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളൂ. അതുകൊണ്ട് പൊതുജനങ്ങൾക്ക് വേണ്ട വിധം ലഭിക്കുന്നില്ല.

ധനകാര്യമന്ത്രി ഇക്കാര്യത്തിൽ ഉടൻ ഇടപെട്ടുകൊണ്ട് ഗവൺമെൻറിൻറെ വരുമാന സ്രോതസ്സ് ഉയർത്തുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിൻറെ നികുതിവരുമാനം 1 കോടി 14 ലക്ഷത്തി 636 കോടിയാണ്. അതിൽ 26% ശമ്പളം ഇനത്തിലും, 16% ശതമാനം പെൻഷൻ ഇനത്തിലും ആണ് ചെലവാകുന്നത് . ഇത്രയധികം ബാധ്യത ഉള്ള ഗവൺമെൻറ് മുദ്രപത്രത്തിലൂടെ കിട്ടുന്ന അധിക വരുമാനം നിസ്സാരമായി കാണരുത്. ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് അപേക്ഷിക്കുന്നു.

ശ്രദ്ധിക്കാതെ പോകരുത് ഡെങ്കിയുടെ ഉറവിടത്തെ

Author
Citizen Journalist

Manoj Kumar PG

No description...

You May Also Like