വോട്ടെണ്ണല്‍ ദിനമായ നാളെ കൂട്ടംകൂടാന്‍ വിലക്ക്‌.

സംസ്‌ഥാനത്ത് ചൊവ്വ മുതല്‍ ഞായര്‍വരെ  കര്‍ശന നിയന്ത്രണങ്ങള്‍ ആയിരിക്കും ഏര്‍പ്പെടുത്തുക .

സംസ്‌ഥാനത്ത് കോവിഡ്‌ രൂക്ഷമായി വ്യാപിക്കുന്ന ജില്ലകളിൽ സമ്പുർണ്ണ ലോക്ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങളും ഉണ്ടാവും. അവശ്യസേവനത്തിനു മാത്രമായി  കേന്ദ്ര-സംസ്‌ഥാനസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തുന്നത്  പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  സംസ്‌ഥാനത്ത് ചൊവ്വ മുതല്‍ ഞായര്‍വരെ  കര്‍ശന നിയന്ത്രണങ്ങള്‍ ആയിരിക്കും ഏര്‍പ്പെടുത്തുക . അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന സ്‌ഥാപനങ്ങള്‍ക്ക് മാത്രമേ പ്രവർത്തന അനുമതി ഉണ്ടാവുകയുള്ളൂ . സുഗമമായ ചരക്കുനീക്കം ഉറപ്പാക്കുന്നതിനോടൊപ്പം ട്രെയിന്‍, വിമാനയാത്രക്കാര്‍ക്കു തടസമുണ്ടാകില്ല. 

നിയന്ത്രണ വിവരങ്ങൾ: 

  • ആള്‍ക്കൂട്ടം അനുവദിക്കില്ല.
  • ഭക്ഷണശാലകളില്‍നിന്നു പാഴ്‌സല്‍, ഹോം ഡെലിവറി മാത്രം.
  • ഇന്നും നാളെയും പുറത്തിറങ്ങുന്നതു പരമാവധി ഒിവാക്കണം.
  • രോഗികളുടെ കൂട്ടിരുപ്പുകാര്‍ ആശുപത്രി അധികൃതര്‍ നല്‍കുന്ന കത്തോ സ്വയം പ്രസ്‌താവനയോ കരുതണം.
  • ഇരുചക്രവാഹനങ്ങളില്‍ കഴിവതും ഒരാള്‍ മാത്രം. കുടുംബാംഗങ്ങളെങ്കില്‍ രണ്ടുപേരാകാം; യാത്രികര്‍ രണ്ട്‌ മാസ്‌ക്‌ വീതം ധരിക്കണം.
  • അവശ്യ സര്‍വീസുകള്‍ ഒഴികെ, സര്‍ക്കാര്‍ ഓഫീസുകളില്‍ പരിമിത ജീവനക്കാര്‍.
  • പാല്‍, പത്രം, പലവ്യഞ്‌ജനം, പഴം, പച്ചക്കറി, മീന്‍, മാംസം, മെഡിക്കല്‍ സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാം.
  • കള്ളുഷാപ്പുകള്‍ക്കു പ്രവര്‍ത്തനാനുമതി.
  • സിനിമ, സീരിയല്‍ ചിത്രീകരണങ്ങള്‍ പാടില്ല.
  • ഓക്‌സിജന്‍, ആരോഗ്യമേഖലയ്‌ക്കു വേണ്ട വസ്‌തുക്കള്‍, സാനിറ്റേഷന്‍ വസ്‌തുക്കള്‍ എന്നിവയുടെ നീക്കം സുഗമമാക്കും.
  • ടെലികോം, ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ മുടങ്ങില്ല.
  • ബാങ്കുകള്‍ കഴിവതും ഓൺലൈൻ  ഇടപാട്‌ നടത്തണം.
  • ബാങ്ക്‌ ഇടപാടുകള്‍ ഉച്ചകഴിഞ്ഞ്‌ ഒന്നുവരെ മാത്രം.
  • വിവാഹത്തിനു പരമാവധി 50 പേര്‍; സംസ്‌കാരച്ചടങ്ങുകള്‍ക്ക്‌ 20 പേര്‍.
  • അതിഥിത്തൊഴിലാളികള്‍ക്കു ജോലി ചെയ്യാന്‍ തടസമില്ല.
  • റേഷന്‍, സിവില്‍ സപ്ലൈസ്‌ സ്‌ഥാപനങ്ങള്‍ തുറക്കും.
  • സൗകര്യമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍.
  • കോവിഡ്‌ മാനദണ്ഡം പാലിക്കാത്ത സ്‌ഥാപനങ്ങള്‍ പൂട്ടിക്കും.
  • തുറമുഖങ്ങളില്‍ നിയന്ത്രണങ്ങളും പരിശോധനയും ശക്‌തമാക്കും.
  • മാര്‍ക്കറ്റിലെ സ്‌ഥാപനങ്ങള്‍ നിശ്ചിതസമയത്ത്‌ തുറക്കുകയും അടയ്‌ക്കുകയും ചെയ്യണം.
  • വോട്ടെണ്ണല്‍ ദിനമായ നാളെ കൂട്ടംകൂടാന്‍ വിലക്ക്‌.

റഷ്യയുടെ 'സ്പുട്‌നിക് 5' വാക്സിൻ ഇന്ന് ഇന്ത്യയിലെത്തും

Author
Sub-Editor

Sabira Muhammed

No description...

You May Also Like