ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന `മേരി ആവാസ് സുനോ´ചിത്രീകരണം പൂർത്തിയായി

റേഡിയോ ജോക്കിയുടെ കഥയാണ് മേരി ആവാസ് സുനോ പറയുന്നത്

പ്രജേഷ് സെൻ സംവിധാനം ചെയ്ത `മേരി ആവാസ് സുനോ´ യുടെ ചിത്രീകരണം പൂർത്തിയായി. ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണിത്. ഫ്രൈഡേ മാറ്റിനി എന്ന ട്വിറ്റർ പേജാണ് ഈ വാർത്ത പുറത്ത് വിട്ടിത്.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റേഡിയോ ജോക്കിയുടെ കഥയാണ് മേരി ആവാസ് സുനോ പറയുന്നത്. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ശിവദയും മഞ്ജുവാര്യരുമാണ് നായികമാരായെത്തുന്നത് 

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ, പ്രജേഷ് സെൻ ഒന്നിക്കുന്ന സിനിമയാണ് മേരി ആവാസ് സുനോ. ജോണി ആന്റണി, സുധീർ കരമന, എന്നിവരും ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നു. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം നൽകി. പ്രധാനമായും തിരുവനന്തപുരത്തും മുംബൈയിലും കശ്‍മീരിലുമാണ് ഷൂട്ടിങ് ഉണ്ടായിരുന്നത്.

കാത്തിരിപ്പിനൊടുവിൽ മരക്കാർ; കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ `ഫ്രീ -റൺ´

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like