പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് വയനാട് ജില്ലയില്‍ തുടക്കമായി.

  • Posted on December 30, 2022
  • News
  • By Fazna
  • 67 Views

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് വയനാട്  ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരയ്ക്കാറുടെ വസതിയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ .പി . ഷീനയുടെ നേത്യത്വത്തില്‍ വിവരശേഖരണം നടത്തിയാണ് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന് വയനാട്  ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരയ്ക്കാറുടെ വസതിയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ .പി . ഷീനയുടെ നേത്യത്വത്തില്‍ വിവരശേഖരണം നടത്തിയാണ് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.  കാര്‍ഷിക മേഖലയിലെ നയരൂപികരണങ്ങള്‍ക്ക് അടിസ്ഥാനമായ കാര്‍ഷിക സെന്‍സസില്‍ ക്യത്യമായ വിവരങ്ങള്‍ നല്‍കികൊണ്ട്  എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു.

2021-22 അടിസ്ഥാന വര്‍ഷമാക്കി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എന്യുമറേറ്റര്‍മാര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും. കാര്‍ഷിക മേഖലയുടെ സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായി വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വ്വെ പൂര്‍ണ്ണമായും പേപ്പര്‍ രഹിതമായി സ്മാര്‍ട്ട് ഫോണ്‍ വഴിയാണ് നടപ്പിലാക്കുന്നത്. 

സര്‍വെയുടെ പ്രാഥമിക ഘട്ടം 2023 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്‍റെ  നേത്യത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എന്യുമറേറ്റര്‍മാരാണ് വിവരശേഖരണം നടത്തുന്നത്.

 ജില്ലാ ഓഫീസര്‍ കെ കെ മോഹനദാസ്, താലുക്ക്     സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Author
Citizen Journalist

Fazna

No description...

You May Also Like