തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിൽ തീപിടുത്തമുണ്ടായി

ആളപായം ഒന്നുമില്ല

തൃശൂർ അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്.കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീ പടർന്നിട്ടുണ്ട്. 

കാറ്റ് വീശുന്നതിനാൽ കരിയിലകളിലേക്കും വൃക്ഷങ്ങളിലേക്കും അതിവേഗത്തിലാണ് തീ പടരുന്നത്.
നിലവിൽ തീ നിയന്ത്രണ വിധേയമായി.ആർക്കും പരിക്കുകളില്ല.

 തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടങ്ങി. മേഖലയിൽ കനത്ത പുക ഉയർന്ന് റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്.

Author
Sub-Editor

NAYANA VINEETH

No description...

You May Also Like