പുതിയഗതാതഗ സംസ്കാരത്തിലേക്ക് ആഞ്ഞു ചവിട്ടാം
- Posted on June 03, 2021
- Ezhuthakam
- By Sabira Muhammed
- 431 Views
പുതിയഗതാതഗ സംസ്കാരം രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സൈക്കിൾ ദിനം വിരൽ ചൂണ്ടുന്നത്.

പൊതുഗതാഗതത്തെ സംബന്ധിച്ചാണ് കോവിഡ് കാലത്തെ പ്രധാന ചർച്ചകൾ. ആൾക്കൂട്ടം വിലക്കിയതോടെ നിരത്തുകളിൽ സ്വകാര്യ വാഹനങ്ങൾ നിറഞ്ഞു. അന്തരീക്ഷ മലിനീകരണവും, ശബ്ദമലിനീകരണവുമെല്ലാം തല്കാലത്തേക്കെങ്കിലും എല്ലാവരും മറന്ന ഈ കാലത്ത് സൈക്കിൾ ദിനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.
19-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ആദ്യമായി സൈക്കിൾ നിർമ്മിച്ചത്. 1885 ൽ ചങ്ങലകളിലൂടെ പ്രവർത്തിക്കുന്ന സൈക്കിൾ വന്നതോടെ സൈക്കിളിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. ഉത്പാദന പദാർത്ഥങ്ങളുടെ മികവ് വർദ്ധിക്കുകയും, ഡിസൈനുകൾ കമ്പ്യൂട്ടറൈസഡ് ആകുകയുയം ചെയ്തു. ഇത് സൈക്കിൾ നിർമ്മാണം വ്യാപിക്കാൻ കാരണമായി. സൈക്കിളിന്റെ പ്രചാരം 21-ാം നൂറ്റാണ്ടായതോടെ മൂർദ്ധന്യത്തിലെത്തി.
പുതിയഗതാതഗ സംസ്കാരം രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സൈക്കിൾ ദിനം വിരൽ ചൂണ്ടുന്നത്. കോവിഡിന് മുൻപുതന്നെ പല പരിഷ്കൃത സമൂഹങ്ങളിലും സൈക്കിൾ പോലുള്ള വാഹനങ്ങളുടെ തിരിച്ചുവരവ് ഉണ്ടായിട്ടുണ്ട്. നഗരവത്കരണത്തിനുമേൽ ഉണ്ടായിട്ടുള്ള ചർച്ചകളാണ് ഇതിന് കാരണമായത്. കാലാവസ്ഥാ വ്യതിയാനവും, സുസ്ഥിരവികസനത്തെപ്പറ്റിയുള്ള ആശങ്കകളുമാണ് കാൽനടയാത്രയുടെ ആവശ്യകതയെപ്പറ്റിയും സൈക്കിൾ പോലുള്ള മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത ഗതാഗതസജ്ജമായ മറ്റു വാഹനങ്ങളെപ്പറ്റിയും വികസിത രാഷ്ട്രങ്ങളിൽ പുതിയൊരു ചിന്ത ഉരുത്തിരിഞ്ഞു വരാൻ കാരണമായത്.
മലിനീകരണം ഒന്നും ഉണ്ടാക്കാത്ത സൈക്കിളുകൾ പണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപോലെ സ്വന്തമാക്കാനാവുന്ന ഒരു വാഹനവുമാണ്. അതുമാത്രമല്ല, സൈക്കിൾ സവാരികൾ മികച്ചൊരു ആരോഗ്യശീലം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുകയും ചെയ്യും. ലോകത്ത് മറ്റ് വാഹനങ്ങളുടേയെല്ലാം എണ്ണത്തേക്കാൾ കൂടുതൽ ഉല്പാദിപ്പിക്കുന്നത് സൈക്കിളുകളാണ്. സൈക്കിളുകളുടെ ഇപ്പോഴത്തെ ഉൽപാദനം ഏകദേശം ഒരു ബില്ല്യൺ ആണ്. എന്നാൽ നമ്മുടെ രാജ്യത്ത് ഇപ്പഴും ഈ വാഹനത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല.
ഭാഗ്യമുണ്ടെങ്കിൽ ഒറ്റത്തവണ തൂമ്പ മണ്ണിൽത്താഴ്ത്തി ഉയർത്തി എടുക്കുമ്പോഴേക്ക് ലക്ഷാധിപതിയാവാം