ആരോപണമുള്ള,,അമ്മ,, അംഗങ്ങളെ, പ്രതി ചേർത്ത് എഫ്.ഐ. ആർ റജിസ്റ്റർ ചെയ്യണമെന്ന് പരാതി നൽകി
- Posted on August 26, 2024
- News
- By Varsha Giri
- 434 Views
സിനിമാ ലോകത്തെ അണിയറയിലെ തിരക്കഥകൾ ആട്ടമാടുമ്പോൾ അമ്മക്ക് അകത്തും പുറത്തും വിവാദഗ്നി പുകയുന്നു.
പ്രതിപക്ഷവും മാധ്യമങ്ങളും WCC യും കടുത്ത നിലപാട് എടുക്കുമ്പോൾ സർക്കാരും ഊരാ കുരുക്കിലായി.
രണ്ട് പ്രധാന ആരോപണ വിധേയർ രാജി വെച്ചെങ്കിലും അടുത്തൊന്നും ഈ അഗ്നി കെട്ടടങ്ങില്ല.
ആരോപണവിധേയരായ അമ്മ അംഗങ്ങൾക്കെതിരെ എഫ്. ഐ. ആർ.രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി അഭിഭാഷകർ, രംഗം കൂടുതൽ ചൂട് പിടിപ്പിച്ചു.
ഇനി വരാൻ പോകുന്ന തിരക്കഥയിൽ ആരൊക്കെയാണ് വില്ലന്മാരെന്ന് കാണാനിരിക്കുന്നേ ഉള്ളു.

