സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്
- Posted on November 27, 2021
- News
- By Sabira Muhammed
- 190 Views
ഹയർസെക്കണ്ടറി വകുപ്പിൻറെ വെബ്സൈറ്റിലൂടെ പതിനൊന്ന് മണിക്കാണ് ഫല പ്രഖ്യാപനം

സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിക്കും. വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലവും ഇന്ന് അറിയാം. ഹയർസെക്കണ്ടറി വകുപ്പിൻറെ വെബ്സൈറ്റിലൂടെ പതിനൊന്ന് മണിക്കാണ് ഫല പ്രഖ്യാപനം. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.
എൻട്രൻസ് കമ്മീഷണറുടെ വെബ് സൈറ്റിലൂടെ കേരള മെഡിക്കൽ റാങ്ക് പട്ടികയും ഇന്ന് പ്രസിദ്ധീകരിക്കും. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും. സുപ്രീംകോടതി അഖിലേന്ത്യാ ക്വാട്ടയിൽ മുന്നോക്ക സംവരണത്തിൻറെ വരുമാന പരിധിയിൽ ഇടപെട്ടതിനാൽ അലോട്ട്മെൻറ് നടപടി വൈകാനാണ് സാധ്യത. പിജി പ്രവേശനത്തിലാണ് ഇടപെടലെങ്കിലും എംബിബിഎസ് പ്രവേശനത്തെയും ഇത് ബാധിക്കാനാണ് സാധ്യത.