സംസ്ഥാനത്ത് ഇ റേഷൻ കാർഡ് വരുന്നു...

ഇരു പുറവും വിവരങ്ങളടങ്ങിയ ഒറ്റ കാർഡായിരിക്കും ഇ റേഷൻ കാർഡ്..

22 പേജുള്ള റേഷൻ കാർഡ് പഴങ്കഥ ആവുന്നു..ഇ റേഷൻ കാർഡ് എന്ന സംവിധാനം 6 മാസത്തിനുള്ളിൽ സംസ്ഥാനത്ത്  നിലവിൽ വരും.സപ്ലൈ ഓഫീസിൽ പോകാതെ തന്നെ ഇത് ലഭ്യമാകും.അപേക്ഷകന്റെ മൊബൈൽ ഫോണിലും ഈമെയിലിലും ലഭിക്കുന്ന ലിങ്ക് വഴി ഡൌൺലോഡ് ചെയ്ത പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്ന  ഇ റേഷൻ കാർഡ് സംവിധാനത്തിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയായി.സുരക്ഷാ ഓഡിറ്റുകൂടി പൂർത്തിയായാൽ ഇ റേഷൻ കാർഡ് സംവിധാനം തിരുവനന്തപുരം ജില്ലയിൽ  ആദ്യം നിലവിൽ വരുമെന്ന് സിവിൽ സപ്ലൈസ് ഐ ടി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് റേഷൻ കാർഡിനായുള്ള അപേക്ഷകൾ കൊടുക്കേണ്ടത്.ഇരു പുറവും വിവരങ്ങളടങ്ങിയ ഒറ്റ കാർഡായിരിക്കും ഇ റേഷൻ കാർഡ്.ആധാർ കാർഡിന് സമാനമായ രീതിയിലാണ് ഇ റേഷൻ കാർഡ് തയ്യാറാക്കുന്നത്.ഓൺലൈൻ ൽ ലഭിക്കുന്ന അപേക്ഷകൾ സപ്ലൈ ഓഫീസിൽ പരിശോധിച്ചതിന് ശേഷം അപേക്ഷകൻ   അർഹനാണെങ്കിൽ കാർഡ് പ്രിന്റ് എടുക്കാം.ഇതിനായി അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറിൽ കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള മെസ്സേജ് ലഭിക്കും.എന്നാൽ മെസ്സേജ് ലഭിച്ചത് കൊണ്ട് മാത്രം പ്രിന്റ് എടുക്കാൻ സാധിക്കില്ല.അപേക്ഷകനോ  കാർഡിൽ അംഗങ്ങളാകുന്ന  ആളുകളോ ആണോ പ്രിന്റ് എടുക്കുന്നത് എന്ന് പരിശോധിക്കും.ആധാർ കാർഡ് അടക്കം പരിശോധിച്ചതിന് ശേഷമാകും അപേക്ഷകന് ഒ ടി പി നമ്പർ നമ്പർ ലഭിക്കുക.ഇതിന് ശേഷം മാത്രമേ കാർഡ് പ്രിന്റ് ചെയ്യാൻ സാധിക്കുള്ളു.പുസ്തക രൂപത്തിലുള്ള കാർഡ് ഉപയോഗിക്കുന്നവർക്കും വേണമെങ്കിൽ ഇ കാർഡിലേക്ക് മാറാനുള്ള അവസരം ഉണ്ടാകുന്നതാണ്.

കടപ്പാട്-സത്യം ഓൺലൈൻ 




കോവിഡ് പരിശോധന നിരക്ക് പകുതിയായി കുറച്ചു...

https://www.enmalayalam.com/news/9NeY9Avp


Author
No Image

Naziya K N

No description...

You May Also Like