കൊലയാളികളുടെ കൊലയാളി

പാമ്പുകളുടെ രാജാവായ രാജവെമ്പാലയാണ് ബ്ലൂ കോറലിന്റെ ഇഷ്ട്ട ഭക്ഷണം.

ദേഹം മുഴുവന്‍ നീല  നിറവും വാലറ്റത്തും, തലയിലും കടുത്ത ചുവപ്പ് നിറവുമുള്ള ബ്ലൂ കോറല്‍ എന്ന പാമ്പ് കാണാൻ അതീവ സുന്ദരനാണ്, പക്ഷെ അടുത്ത് ചെന്നാൽ വിവരമറിയും. കൊലയാളികളുടെ  കൊലയാളി എന്ന് ഓമനപ്പേരുള്ള ഇവ ലോകത്തിലെ തന്നെ ഏറ്റവും മാരകമായ അത്യുഗ്ര വിഷപ്പാമ്പുകളാണ്. വിഷത്തിന്റെ കാഠിന്യം മൂലമാണ്  കൊലയാളികളുടെ  കൊലയാളിയെന്ന്  ഇവ  അറിയപ്പെടുന്നത്. മറ്റു പാമ്പുകളുടെ വിഷത്തിന് വിപരീതമായാണ് കോറല്‍ പാമ്പിന്റെ വിഷം പ്രവര്‍ത്തിക്കുന്നത്. സാധാരണ പാമ്പിന്‍ വിഷം ഇരയുടെ രക്തത്തില്‍ കലരാനും പ്രവര്‍ത്തിക്കാനും കുറച്ച് സമയം എടുക്കും. എന്നാല്‍  ബ്ലൂ കോറലിന്റെ വിഷം അതിവേഗത്തിലാണ് ഇരയുടെ ശരീരത്തില്‍  പ്രവര്‍ത്തിക്കുന്നത്. 

പാമ്പുകളുടെ രാജാവായ രാജവെമ്പാലയാണ് ബ്ലൂ കോറലിന്റെ ഇഷ്ട്ട ഭക്ഷണം. രാജവെമ്പാലയുടെ വിഷം പോലും ഇവയ്ക്ക് പ്രശ്‌നമല്ല. രണ്ട് മീറ്റര്‍ വരെയാണ് സാധാരണ ഇവയുടെ വലിപ്പം. എന്നാൽ അതിൽ അറുപത് സെന്റീമീറ്ററോളം നീളം വരുന്ന വിഷഗ്രന്ഥിയാണ് ഉള്ളത്. അതായത് ശരീരത്തിന്റെ നാലിലൊന്നു നീളം. മനുഷ്യ സാമീപ്യമുളള സ്ഥലത്ത് അധികം കാണപ്പെടാത്ത ഇനം പാമ്പാണ് ബ്ലൂ കോറല്‍. തെക്കന്‍ ഏഷ്യയാണ് ഇവയുടെ സ്വദേശമായി കരുതപ്പെടുന്നത്. അടുത്ത കാലം വരെ അജ്ഞാതമായിരുന്ന ഈ പാമ്പിന്റെ വിഷം സംബന്ധിച്ച വിശദാംശങ്ങള്‍ ഓസ്‌ട്രേലിയന്‍ ഗവേഷകരാണ് കണ്ടെത്തിയത്. മാത്രമല്ല ബ്ലൂ കോറലിന്റ വിഷത്തില്‍ നിന്നു വേദന സംഹാരി ഉല്‍പാദിപ്പിക്കാമെന്നും കണ്ടെത്തി. ഇതോടെ കൊലയാളികളുടെ  കൊലയാളിയും മറ്റുപല ജീവി വര്‍ഗ്ഗങ്ങളെയും പോലെ വംശനാശ ഭീഷണിയിലായി. അപകടകരമാം വിധം  ഇവയുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണം  തെക്കനേഷ്യന്‍ രാജ്യങ്ങളിലെ വനനശീകരണമാണ്.

വേട്ടക്കാരുടെ പേടി സ്വപ്നമായ ഇര!

Author
Sub-Editor

Sabira Muhammed

No description...

You May Also Like