കാറിന്റെ ബോണറ്റില്‍ പൂച്ച

  • Posted on October 19, 2022
  • News
  • By Fazna
  • 117 Views

കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പൂച്ചയെ പുറത്തെടുത്തു. കോട്ടയത്ത് ഇന്നലെ രാത്രിയിലാണ് സംഭവം.

കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പൂച്ചയെ പുറത്തെടുത്തു. കോട്ടയത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. പോലീസും കര്‍ഷക സംഘം വോളണ്ടിയര്‍മാരുടെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൂച്ചയുടെ ജീവന്‍ രക്ഷിക്കാനായത്.

ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ 12 മണിയോടെ കോട്ടയം ജോസ്കോ ജ്വല്ലറിക്ക് മുന്നില്‍ റോഡില്‍ കാവല്‍ നിന്ന പോലീസ് ഉദ്യോഗസ്ഥരാണ് ആ മിണ്ടാപ്രാണിയുടെ ജീവിതത്തിലേയ്ക്ക് കൈ നീട്ടിയത്. ആലപ്പുഴയില്‍ നിന്നും വൈക്കത്തേക്ക് കാറില്‍ സഞ്ചരിയ്ക്കുകയായിരുന്നു ഒരു സംഘം. പതിവ് പരിശോധനയുടെ ഭാഗമായാണ് കണ്‍ട്രോള്‍ റൂം പോലീസ് സംഘം സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് കാറിന് കൈകാട്ടിയത്. കാറിനുള്ളില്‍ ഇരുന്ന യാത്രക്കാരുടെ പേരും വിലാസവും അടക്കമുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനിടയാണ് , പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്ളില്‍ നിന്ന് ഒരു പൂച്ചയുടെ കരച്ചില്‍ കേട്ടത്.

മ്യാവു മ്യാവു. നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് വണ്ടിക്കുള്ളില്‍ പൂച്ച ഉണ്ടോ എന്ന് തിരയാന്‍ യാത്രക്കാരോട് പോലീസുകാര്‍ ആവശ്യപ്പെട്ടു. കുറച്ചധികം നേരം തിരഞ്ഞിട്ടും കാറിനുള്ളില്‍ നിന്ന് പൂച്ചയുടെ പൊടി പോലും കണ്ടെത്താനായില്ല. ഈ സമയത്താണ് കാറിന്റെ ബോണത്തിനുള്ളില്‍ പൂച്ച ഉണ്ടാകാം എന്ന സംശയം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉദിച്ചത്. കുറച്ച്‌ അധികനേരമായി ജോസ്കോ ജ്വല്ലറിക്ക് മുന്നില്‍ പോലീസുകാരും കാര്‍ യാത്രക്കാരും കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് സംശയം തോന്നിയാണ് കര്‍ഷകസംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വോളണ്ടിയര്‍മാര്‍ ഇവിടേയ്ക്ക് എത്തിയത്.

ഇവര്‍ കൂടി എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരും കാര്‍ യാത്രക്കാരും ചേര്‍ന്ന് കാറിന്റെ ബോണറ്റ് തുറന്നു. ബോണറ്റിനുള്ളില്‍ നിന്നും പൂച്ചയുടെ കരച്ചില്‍ കേട്ടെങ്കിലും , പൂച്ചയെ കണ്ടെത്താന്‍ സാധിച്ചില്ല. ആലപ്പുഴ മുതല്‍ കോട്ടയം വരെ ഓടിയെത്തിയ കാറിന്റെ ബോണറ്റ് ആകട്ടെ പുകഞ്ഞ് പഴുത്തിരിക്കുകയും ആയിരുന്നു. ഒടുവില്‍ കുറച്ച്‌ അധികനേരം തിരഞ്ഞതോടെ ബോണറ്റിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന പൂച്ചയെ കണ്ടെത്തി. പൂച്ചയെ ഏതു വിധേനെയും രക്ഷിക്കാനായി കര്‍ഷകസംഘം വളണ്ടിയര്‍മാരുടെയും പോലീസിന്റെയും ശ്രമം. കയ്യിലിരുന്ന കമ്ബും വടിയും ഇട്ട് കുത്തിയും തട്ടിയും മുട്ടിയും എല്ലാം ശ്രമിച്ചെങ്കിലും പൂച്ച ഉള്ളില്‍ കുടുങ്ങി തന്നെ കിടന്നു. ഒടുവില്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷം പൂച്ച എങ്ങനെയോ പിടിവിട്ടു വഴിയില്‍ ചാടി. ആശ്വാസത്തില്‍ നിന്ന് ആ മനുഷ്യരുടെ മുന്നിലൂടെ ഒരൊറ്റ ഓട്ടമായിരുന്നു നന്ദി പോലും പറയാന്‍ നില്‍ക്കാതെ !

മനുഷ്യജീവന് രാത്രിയില്‍ കാവല്‍ നില്‍ക്കുമ്ബോഴും മിണ്ടാപ്രാണി വന്നാലും തങ്ങളുടെ മുന്നില്‍ സുരക്ഷിതരാണെന്ന് തെളിയിക്കുകയാണ് കോട്ടയത്തെ കാക്കി അണിഞ്ഞ പോലീസ് മാമന്മാര്‍. ബോണറ്റിനുള്ളില്‍ തന്നെയും വെച്ച്‌ എത്തിയ കാര്‍ യാത്രക്കാര്‍ കളം വിട്ടിട്ടും ആ പൂച്ച സര്‍ കോട്ടയം ടൗണില്‍ തന്നെയുണ്ട്. നാളെ പേടി മാറിയിട്ട് വേണം പോലീസ് മാമന്മാരെ കണ്ടു ഒരു നല്ല വാക്ക് പറയാന്‍.

Author
Citizen Journalist

Fazna

No description...

You May Also Like