റെക്കോർഡ് വേഗത്തിൽ പാലാരിവട്ടം മേൽപാലം

തിരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോദിക ചടങ്ങുകൾ ഒന്നുമില്ലാതെയായിരിക്കും സമർപ്പണം .

പുനർനിർമ്മിച്ച പാലാരിവട്ടം മേൽപാലം ഇന്ന് വൈകീട്ട് നാലിന് നാടിന് സമർപ്പിക്കും . തിരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോദിക ചടങ്ങുകൾ ഒന്നുമില്ലാതെയായിരിക്കും സമർപ്പണം . ദേശീയ പാത ചീഫ് എഞ്ചിനീയർ എം അശോക് കുമാറാണ് ചടങ്ങ് നിർവഹിക്കുന്നത്.ആദ്യ യാത്രയിൽ പൊതുവാരമത്ത് മന്ത്രിയും കൂടെയുണ്ടാവും . ഇന്നലെ രാത്രിയോടെത്തന്നെ പാലത്തിന്റെ അവസാനഘട്ട മിനുക്കുപണികളും പൂർത്തിയായി .

പാലാരിവട്ടം പാലം ഡി എം ആർ സി, മരാമത്ത് വകുപ്പിന് കൈമാറിയതിനെ തുടർന്ന് വിതക്ത സമിതി പാലത്തിൽ പരിശോധന നടത്തി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകാൻ തീരുമാനിച്ചത്. പാലം ഗതാഗതത്തിന്ന് ഉപയോഗിക്കാമെന്ന് കാണിച്ചു ഭാര പരിശോധനാ റിപ്പോർട്ട് സഹിതം ഡി എം ആർ സി വ്യാഴാഴ്ചതന്നെ സർക്കാരിന് കത്ത് നൽകിയിരുന്നു.

39 കോടി മുതൽമുടക്കിൽ ഇരുപത്തി എട്ടു മാസം കൊണ്ട് 2016 ഒക്ടോബറിൽ പണിപൂർത്തിയാക്കിയ പാലം 2019 മെയിൽ തന്നെ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് അടച്ചിടേണ്ടി വന്നു. പുനർനിമ്മാണത്തിനായി ഒൻപത് മാസത്തെ സമയമാണ് സർക്കാർ അനുവദിച്ചത് . എട്ടു മാസം കൊണ്ടുതന്നെ പണിപൂർത്തിയാക്കാനാണ് സംഘം ലക്ഷ്യമിട്ടത് .എന്നാൽ അഞ്ച്മാസവും പത്ത് ദിവസവും കൊണ്ടുതന്നെ റെക്കോർഡ് വേഗത്തിൽ പാലത്തിന്റെ പുനർനിർമ്മാണം പൂർത്തിയായി.

അന്താരാഷ്ട്ര വനിതാ ഇൻസ്പിറേഷണൽ അവാർഡിൽ ‌ഒരു മലയാളിയും

Author
Sub-Editor

Sabira Muhammed

No description...

You May Also Like