മഴ ചതിച്ചു.!

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം 183 റണ്‍സിന് പുറത്തായിരുന്നു

ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിന മത്സരം മഴ മൂലം അവസാനിപ്പിച്ചു. നിലവില്‍ 183 റണ്‍സ് പിന്തുടരുന്ന ഇന്ത്യ 125-4 എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലും (57), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തുമാണ് (7) ക്രീസില്‍.

21 റണ്‍സില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും രാഹുലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ശ്രദ്ധയോടെ ബാറ്റ് വീശി. മോശം പന്തുകളെ ശിക്ഷിച്ചു, അല്ലാത്ത പന്തുകളില്‍ ഷോട്ടിന് മുതിരാതയുമായിരുന്നു ബാറ്റിങ്.

ഒടുവില്‍ 36 റണ്‍സെടുത്ത രോഹിതിനെ ഒലി റോബിന്‍സണ്‍ ഷോട്ട് ബോളില്‍ കുടുക്കി. സാം കറണ്‍ ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഒരിക്കല്‍ കൂടി വിദേശ മണ്ണില്‍ കിട്ടിയ തുടക്കം മുതലാക്കാനാകാതെ കിങ് കോഹ്ലി   പവലിയനിലെത്തി.

രോഹിതിന് പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജാരയ്ക്ക് നാല് റണ്‍സ് മാത്രമാണ് നേടാനായത്. ജിമി ആന്‍ഡേഴ്സണാണ് ഇന്ത്യന്‍ നായകനെ മടക്കിയത്. അജിങ്ക്യ രഹാനെ റണ്‍ ഔട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി.

എറിഞ്ഞൊതുക്കി ഇന്ത്യ!

Author
Citizen journalist

Abhinand Babu

No description...

You May Also Like