രോഗിയുടെ ചികിത്സാ രേഖകൾ തടഞ്ഞു വയ്ക്കാൻ ആശുപത്രികൾക്ക് അധികാരമില്ല: ഡോ. ഹക്കിം.

സ്വന്തം ലേഖിക.

കൊല്ലം:

രോഗികളുടെ ചികിത്സാ രേഖകൾ തടഞ്ഞുവയ്ക്കാൻ ആശുപത്രി മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം പറഞ്ഞു. അക്യുപങ്ക്ചർ ഹീലർമാരുടെ സംസ്ഥാനതല ബിരുദദാന പ്രസംഗം കൊല്ലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രോഗികളിൽ നടത്തിയ പരിശോധനകൾ,ശസ്ത്രക്രിയകൾ,നല്കിയ മരുന്നുകൾ,ചികിത്സ ആരംഭിച്ചപ്പോഴും അവസാനിച്ചപ്പോഴുമുള്ള രോഗിയുടെ അവസ്ഥ എന്നിവയെല്ലാം ഡിസ്ചാർജ് സമ്മറിയിൽ ആർക്കും വായിക്കാവുന്ന രൂപത്തിൽ കൊടുക്കണം. നല്കിയില്ലെങ്കിൽ വിവരാവകാശ നിയമം അവരുടെ രക്ഷയ്ക്കുണ്ടെന്നും 48 മണിക്കൂറിനകം ഡി എം ഒ അത് വാങ്ങി നല്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് വെറും കുത്തിവരയാകരുത്. മരുന്നിന് കുത്തിവര കുറുപ്പടി എഴുതുന്ന ഡോക്ടർമാർ രോഗിയുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുക യാണ്.സ്വകാര്യ ചികിത്സാ രംഗവും മരുന്ന് വ്യാപാരവും ചൂഷണമേഖലയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.രോഗീസൗഹൃദ ചികിത്സാ രീതിയായ അക്യൂപങ്ങ്ചർ മേഖലയിൽ ഓഡിറ്റിംഗും ഗവേഷണവും വേണമെന്നും ഡോ.അബ്ദുൽ ഹക്കീം പറഞ്ഞു. 

ഇരവിപുരം എം എൽ എ: എം.നൗഷാദ് ഉദ്ഘാടനം ചെയ്തു.ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗം രോഗശമനമുണ്ടാക്കാൻ കഴിയുന്ന ചികിത്സാ രീതികൾക്കേ പ്രോത്സാഹനം ലഭിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മണക്കാട് നജ്മുദ്ദിൻ,അബ്ദുൽ കബീർ കോടനിയിൽ,സയ്യിദ്അക്രം,ഷുഹൈബ് രിയാലു,സുധീർ സുബൈർ എന്നിവർ സംസാരിച്ചു. 450 നവ ഹീലർമാർ ബിരുദം നേടി.

Author
Citizen Journalist

Goutham Krishna

No description...

You May Also Like
IMG_5213-BsMlgXQ1rf.jpeg

*ലോകത്തിനൊപ്പം പറക്കാം ഒരുങ്ങി കേരളം; ഹെലിടൂറിസം പദ്ധതിക്ക് അംഗീകാരം. സി.ഡി. സുനീഷ്. തിരുവനന്തപുരം : ഹെലികോപ്‌‌റ്റർ മാർഗം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വ്വേകുവാന്‍ ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലിടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും. പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെന്നും കേരളത്തിൽ ഹെലി ടൂറിസം എല്ലാ തരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹെലിപാഡുകളുടെ സാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ വിനോദ സഞ്ചാരികൾക്ക് കൂടി ഉപയോഗപ്രദമാകുന്ന തരത്തിൽ സജ്ജമാക്കും. സർവീസ് നടത്താൻ ഇപ്പോൾ തന്നെ ആളുകൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. *കേരളം മുഴുവൻ ഒറ്റ ദിവസം കൊണ്ട് കാണാം* കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഹെലിടൂറിസം പദ്ധതി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് വേഗത്തിൽ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും മനോഹരമായ ആകാശക്കാഴ്ചകൾ ആസ്വദിക്കാനും ഹെലിടൂറിസം പദ്ധതി സഹായിക്കും. കേരളത്തെ അനുഭവിച്ചറിയുവാൻ ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാൻ ഈ പദ്ധതി മൂലം സാധിക്കും. ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടൽത്തീരങ്ങളും കുന്നിൽ പ്രദേശങ്ങളും ഉൾപ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാൻ പദ്ധതി അവസരമൊരുക്കും.

December 05, 2024