കറ്റാർ വാഴ ഉപയോഗിച്ചുള്ള ചില സൂത്ര വിദ്യകൾ പരിചയപ്പെട്ടാലോ??

അത്രത്തോളം ഗുണങ്ങൾ അടങ്ങിയ വസ്തുവാണ് ഇത്..

ആരോഗ്യത്തിനായാലും  സൗന്ദര്യത്തിനായാലും കറ്റാർ വാഴ  ഒരു മികച്ച പ്രതിവിധിയാണ്.അത്രത്തോളം ഗുണങ്ങൾ അടങ്ങിയ വസ്തുവാണ് ഇത്..കറ്റാർവാഴ ഉപയോഗിച്ചുള്ള ചില സൂത്ര വിദ്യകളെ പരിചയപ്പെട്ടാലോ??

1. കറ്റാർവാഴയുടെ നീര്,തൈര്,മുൾത്താണിമിട്ടി എന്നിവ നന്നായി യോജിപ്പിച്ചു തലയിൽ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം..ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിയുടെ തിളക്കം വർധിക്കുന്നു.

2.കണ്ണുകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും കറ്റാർ വാഴയുടെ ജെല്ല് ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് കൺതടത്തിലും  കൺപോളകളിലും  വയ്ക്കുന്നത് നല്ലതാണ്.

3.മുഖത്തെ കറുത്തപാടുകൾ മാറാനായി കറ്റാർ വാഴയുടെ ജെല്ല് ,തുളസിയില നീര്,പുതിനയിലയുടെ നീര് എന്നിവ ഒരു സ്പൂൺ അളവിൽ എടുത്ത് യോജിപ്പിച്ച് മുഖത്തു പുരട്ടിയ ശേഷം 20 മിനിറ്റ് കഴിഞ്ഞ കഴുകി കളയുക.

4.ഒരു സ്പൂൺ  കറ്റാർവാഴ  നീരും ,അര  സ്പൂൺ കസ്തൂരി മഞ്ഞളും യോജിപ്പിച്ച മുഖത്തു പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുകയാണെങ്കിൽ മുഖത്തെ കരുവാളിപ്പ്  നീക്കാൻ സാധിക്കുന്നു.

5.കറ്റാർ വാഴ ചേർത്ത് കാച്ചിയ എണ്ണ  മുടിയിൽ പുരട്ടുന്നത് ഉത്തമമാണ്.മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും അഴകിനും കറ്റാർ വാഴ അത്യുത്തമമാണ്.

കടപ്പാട്-കേരള കൗമുദി ദിനപ്പത്രം.


Author
No Image

Naziya K N

No description...

You May Also Like