അബൂദബിയിലെത്തുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാര്‍ക്ക് പൊതുഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ആവശ്യമില്ല
അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാസ്റ്റസുള്ളവര്‍ക്കാണ് എമിറേറ്റിലെ മിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുക.

യു.എ.ഇയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏകദേശമൊക്കെ പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. എങ്കിലും മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് അബൂദബിയിലാണ് കൂടുതല്‍ നിയന്ത്രണങ്ങളുള്ളത്.
അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാസ്റ്റസുള്ളവര്‍ക്കാണ് എമിറേറ്റിലെ മിക്ക പൊതു ഇടങ്ങളിലേക്കും പ്രവേശനം അനുവദിക്കുക.
എന്നാല്‍ ഇനിമുതല്‍ അബൂദബിയിലെത്തുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാര്‍ക്ക് പൊതുഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ അല്‍ ഹുസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നാണ് പുതിയ പ്രഖ്യാപനം. ഇതിനു പകരമായി പകരം, ക്രൂയിസ് കപ്പലുകള്‍ നല്‍കുന്ന കാര്‍ഡുകളോ റിസ്റ്റ്ബാന്‍ഡുകളോ ഉപയോഗിക്കാവുന്നതാണ്.
ക്രൂയിസ് കപ്പലുകളിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഈ ഇളവുകള്‍ ബാധകമാണ്. അടുത്തിടെ, എമിറേറ്റില്‍ ഗ്രീന്‍പാസിന്റെ സാധുത 30 ദിവസമായി വര്‍ദ്ധിപ്പിക്കുകയും, മിക്ക പൊതു സ്ഥലങ്ങളിലും മാസ്‌കുകള്‍ ഓപ്ഷണല്‍ മാത്രമാക്കുകയും ചെയ്തിരുന്നു.