കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബംഗളുരുവില്‍ നിയന്ത്രണം ഏർപ്പെടുത്തി..

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനമുണ്ട് .

കേരളത്തില്‍ നിന്നും ബെംഗ്ലൂരുവിലേക്ക് എത്തുന്നവര്‍ക്ക് അധികൃതര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനമുണ്ട് .

ബെംഗ്ലൂരു നഗരത്തില്‍ മലയാളികള്‍ക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പ്രസ്തുത നടപടി. നഗരത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. അതെ സമയം നേരത്തെ അഞ്ച് അതിര്‍ത്തി ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയായിരുന്നു. വിമാന മാര്‍ഗമോ ട്രെയിന് മാര്‍ഗമോ വരുമ്ബോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കിയിരുന്നു.

എന്നാല്‍ നേരത്തെ ഗുജറാത്ത്, ഡല്‍ഹി ,ഗോവ.രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്.


ആഗോള ക്രൈസ്തവ സഭയ്ക്ക് ഇന്ന് വിഭൂതി തിരുനാൾ - ആഷ് മൺ ഡേ.

Author
No Image

Naziya K N

No description...

You May Also Like