പിടിവിട്ട ചൈ​നീ​സ് റോ​ക്ക​റ്റ് ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തിൽ വീണു; ദീർഘ ശ്വാസം വിട്ട് ലോകം

ഒ​മാ​ന്‍, ഇ​സ്ര​യേ​ല്‍ ഏ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നിന്നും റോ​ക്ക​റ്റ് ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. 

ചൈ​നീ​സ് റോ​ക്ക​റ്റ് ലോം​ഗ് മാ​ര്‍​ച്ച്‌ 5ബി​യു​ടെ ഭാഗങ്ങൾ മാ​ല​ദ്വീ​പി​നോ​ടു ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തിൽ വീണു.  ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച​പ്പോൾ തന്നെ റോ​ക്ക​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലേ​റെ​യും ക​ത്തി​യെ​രി​ഞ്ഞ​താ​യും ക​ട​ലി​ല്‍ വീ​ണ​ത് ചി​ല ഭാ​ഗ​ങ്ങ​ള്‍ മാ​ത്ര​മാണെന്നും  ചൈ​ന അ​റി​യി​ച്ചു. ഒ​മാ​ന്‍, ഇ​സ്ര​യേ​ല്‍ ഏ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നിന്നും റോ​ക്ക​റ്റ് ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. 

ഏ​പ്രി​ല്‍ 29ന് ചൈ​ന​യു​ടെ ലാ​ര്‍​ജ് മോ​ഡ്യു​ല​ര്‍ സ്‌​പേ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന​ഭാ​ഗം ടി​യാ​ന്‍​ഹെ മൊ​ഡ്യൂ​ളി​നെ ​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചി​രു​ന്നു. എന്നാൽ ടി​യാ​ന്‍​ഹെ മൊ​ഡ്യൂ​ളി​ല്‍ നി​ന്ന്  റോ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ഭാ​ഗം വേര്‍പെടുകയായിരുന്നു. ഇത് ഭൂ​മി​യി​ലേ​ക്ക് സു​ര​ക്ഷി​ത​മാ​യി തി​രി​കെ ഇ​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ്  റോ​ക്ക​റ്റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്.

വിറപ്പിച്ച് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like