ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 30,615 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു  


രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,615 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,70,240 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.87% ശതമാനമാണ്.

രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 173.86 കോടി (1,73,86,81,675) കടന്നു. 1,95,98,966 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്. 82,988 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 4,18,43,446 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.94%.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,51,677 പരിശോധനകള്‍ നടത്തി. ആകെ 75.42 കോടിയില്‍ അധികം (75,42,84,979) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 3.32 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.45 ശതമാനമാണ്.

ലൂക്ക് ജോര്‍ജ് 13000 യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളും ചോര്‍ത്തി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like