അച്ഛന്റെ തനി പകർപ്പ്, മുരളീധരന്റെ അതേ ബൗളിം​ഗ് ആക്ഷനുമായി മകൻ നരേൻ

 മുരളി തന്നെയാണ് ട്വിറ്ററിൽ നെറ്റ്സിൽ പന്തെറിയുന്ന നരേന്റെ വീഡിയോ പങ്കുവെച്ചത്.

ശ്രീലങ്കയുടെ ഇതിഹാസതാരം മുത്തയ്യ മുരളീധരൻ  ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിലൊരാളാണ്. ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ 800 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തുള്ള മുരളി ഏകദിനങ്ങളിൽ 534 വിക്കറ്റുകളും എറിഞ്ഞിട്ടു.  മുരളിയുടെ പ്രത്യേക ബൗളിം​ഗ് ആക്ഷനെക്കുറിച്ച് ഒട്ടേറെ വാദപ്രതിവാദങ്ങൾ കളിക്കുന്ന കാലത്ത്  ഉയർന്നിട്ടുണ്ട്. 

പ്രധാന ആരോപണം നിശ്ചിത പരിധിയിലധികം പന്തെറിയുമ്പോൾ മുരളി കൈമടക്കുന്നുവെന്നായിരുന്നു. തുടർന്ന് ഒരു മത്സരത്തിൽ പലതവണ ഓസ്ട്രേലിയൻ അമ്പയർ ഡാരെൽ ഹെയർ മുരളിയെ  നോ ബോൾ വിളിച്ചു.  പിന്നീട്  ഐസിസി പരിശോധനയിൽ മുരളിയുടെ ബൗളിം​ഗ് ആക്ഷനിൽ കുഴപ്പങ്ങളൊന്നും ഇല്ലെന്നും കൈയുടെ പ്രത്യേേകതകൊണ്ടാണ് പരിധിയിൽ കൂടുതൽ കൈമടക്കുന്നതായി തോന്നുന്നതെന്നും കണ്ടെത്തി. 

എന്നാൽ വാർത്തകളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത് മുരളീധരന്റെ മകനാണ്. മകൻ നരേന്റെ വരവ് മുരളിയുടെ അതേ ബൗളിം​ഗ് ആക്ഷനുമായാണ്. മുരളി തന്നെയാണ് ട്വിറ്ററിൽ നെറ്റ്സിൽ പന്തെറിയുന്ന നരേന്റെ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോര്‍ട്ട്

Author
Sub-Editor

Sabira Muhammed

No description...