ഞങ്ങൾക്ക് ജീവിക്കാൻ വേണ്ടിയാണ്; മിഠായി തെരുവിൽ പ്രതിഷേധവുമായി വ്യാപാരികൾ

ബിവറേജസിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തുന്ന സർക്കാർ എന്തുകൊണ്ടാണ് വ്യാപാരികളെ  അവഗണിക്കുന്നത്? 

കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. ലോക്ക്ഡൗണിന്റെ പേരിൽ കടകൾ തുടർച്ചയായി അടച്ചിടുന്നുവെന്ന് ആരോപിച്ച്  യൂത്ത് കോൺഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായാണ് പ്രതിഷേധിച്ചത്. കോവിഡ് മാദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതാണ് ഇതിന് കാരണമായത്.

വ്യാപാരികളുടെ ആവശ്യം കടകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ അനുവധിക്കണമെന്നാണ്.  പ്രതിഷേധിക്കുന്നത് തങ്ങൾക്ക് ജീവിക്കാൻ വേണ്ടിയാണ് എന്ന് വ്യാപാരികൾ പറയുന്നു. സമരവുമായി കടകൾ മുഴുവൻ പ്രവർത്തിക്കാൻ അനുവദിക്കുന്നതുവരെ  മുന്നോട്ടുപോകും. ന്യായമായ ആവശ്യമാണ് തങ്ങളുടേത്. ബിവറേജസിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തുന്ന സർക്കാർ എന്തുകൊണ്ടാണ് വ്യാപാരികളെ  അവഗണിക്കുന്നതെന്നും ഇവർ ചോദിക്കുന്നു. 

വളരെ കഷ്ടപ്പെട്ടാണ് ലോക്ക്ഡൗണിന്റെ സമയത്ത് മുന്നോട്ടുപോയത്. സർക്കാർ കണ്ണുതുറക്കണം. വ്യാപാരികളെയും പരിഗണിക്കണം. ജീവിക്കാൻ കഴിയുന്നില്ല.  ആത്മഹത്യയുടെ വക്കിലാണ് ലക്ഷക്കണക്കിന് രൂപയുടെ കടംകയറിയ തങ്ങളെന്നും വ്യാപാരികൾ പറയുന്നു.

ദുരിതക്കയം താണ്ടാൻ കഴിയാതെ വ്യാപാരി വ്യവസായികൾ

Author
Sub-Editor

Sabira Muhammed

No description...

You May Also Like