ബേർഡ് ഓഫ് ദി ഇയർ കാകാപോക്ക് തന്നെ..

ന്യൂസിലൻഡിലെ ബേർഡ് ഓഫ് ദി ഇയർ മത്സരത്തിൽ തുടർച്ചയായി രണ്ടാം തവണയും വിജയം നേടി കാകാപോ എന്ന തത്തയിനത്തിൽ പെട്ട പക്ഷി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നു.


കാകാപോയ്ക്കാണ് ലോകത്തിലെ തന്നെ ഏറ്റവും വണ്ണവും പറക്കാൻ സാധിക്കാത്തതുമായ തത്ത എന്ന വിശേഷണമുള്ളത്.സാധാരണ ഗതിയിൽ  പച്ചയും മണ്ണയും നിറത്തിലാണ് ഇവയെ കാണപ്പെടാറുള്ളത്.ഫോറസ്റ്റ് ആൻഡ് ബേർഡ്  എന്ന സംഘടന 2005 മുതൽ ബേർഡ് ഓഫ് ദി ഇയർ മത്സരം നടത്തിവരുന്നു.2008 ലാണ് കാകാപോയ്ക്ക് ആദ്യമായി ഈ പുരസ്‌കാരം ലഭിക്കുന്നത്.ന്യൂസിലാൻഡിൽ മാത്രം കണ്ടുവരുന്ന കാകാപോ രാത്രി കാലങ്ങളിലാണ് ഇരതേടുന്നത്.ഇവ വളരെ കൂടുതൽ കാലം ജീവിക്കുന്നതും   കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഇനത്തിൽപെട്ട  പക്ഷിയാണ്. ഇവയെ ഇണക്കി വളർത്താറുമുണ്ട്. 


                         1990 കളിൽ ഇവയുടെ എണ്ണം 50 ൽ താഴെ ആയിരുന്നു.ഇപ്പോൾ ഇവയുടെ എണ്ണം 213 ഓളമായി ഉയർന്നിരിക്കുന്നു.കാകാപോക്കളുടെ  ശരീരത്തിൽ നിന്ന് ഒരു പ്രത്യേക തരം  ഗന്ധം പുറപ്പെടുവിച്ചാണ് ഇവ പരസ്പരം കണ്ടെത്തുന്നത്.ഏകദേശം വളർച്ച  എത്തിയ കാകാപോയ്ക്ക് 2  കിലോഗ്രാമിൽ അധികം ഭാരമുള്ളതായി പറയപ്പെടുന്നു.


കടപ്പാട്:കേരളകൗമുദി ദിനപത്രം 

Author
No Image

Naziya K N

No description...

You May Also Like