കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ
കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സൗജന്യ വൈഫൈ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.

കൊച്ചി മെട്രോയുടെ എല്ലാ ട്രെയിനുകളിലും യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സൗജന്യ വൈഫൈ കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
ആലുവ മുതല്‍ എസ്‌എന്‍ ജംഗ്ഷന്‍ വരെയുള്ള മെട്രോ യാത്രകളില്‍ സൗജന്യ വൈഫൈ ഉപയോഗിക്കാം. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാന്‍ കെഎംആര്‍എല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എംഡി പറഞ്ഞു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്ഷോര്‍ എന്ന കമ്ബനിയുമായി സഹകരിച്ചാണ് കെഎംആര്‍എല്‍ പദ്ധതി നടപ്പാക്കിയത്. വൈഫൈ സൗകര്യം എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ ട്രെയിനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൊബൈലിലെ വൈ-ഫൈ ബട്ടണ്‍ ഓണാക്കിയ ശേഷം, ‘KMRL Free Wi-Fi’ തിരഞ്ഞെടുത്ത് പേരും മൊബൈല്‍ നമ്ബറും നല്‍കുക. പിന്നാലെ ലഭിക്കുന്ന OTP ഉപയോഗിച്ച് സൈനിന്‍ ചെയ്തുകൊണ്ട് വൈഫൈ സേവനം ഉപയോഗിക്കാന്‍ കഴിയും.