വ്യാജ മരണ വാർത്തയിൽ പൊറുതിമുട്ടി നടി മാലാ പാര്‍വതി

താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ അവസരം നഷ്ടപ്പെടുന്നുണ്ടെന്ന് മാലാ പാര്‍വതി

ണ്‍ലൈന്‍ മാധ്യമങ്ങളില്‍ താന്‍ മരിച്ചെന്ന പേരില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അതിന്റെ പേരില്‍ രണ്ട് പരസ്യങ്ങളാണ് നഷ്ടമായതെന്നും നടി മാലാ പാര്‍വതി. താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റില്‍ തന്റെ മരണം സംബന്ധിച്ച് വാര്‍ത്തകള്‍ കൊടുത്ത വെബ്സൈറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പുറത്തുവിട്ടിട്ടുണ്ട്.

‘മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വര്‍ക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണെന്നും മാലാ പാർവ്വതി പറഞ്ഞു.വാട്ട്‌സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായി!’. താരം ഫേസ്ബുക്കില്‍ കുറിച്ചു.

15,000 പുതിയ സ്റ്റാർട്ടപ്പുകളും ലക്ഷ്യമെന്ന് മുഖ്യമന്ത്രി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like