എവറസ്റ്റ് കൊടുമുടിയുടെ ഉയരം കൂടി.. വീണ്ടും ഉയരം അളന്ന് നേപ്പാളും ചൈനയും...

സർവ്വേ ഓഫ് ഇന്ത്യ 1954ൽ നടത്തിയ അളവെടുക്കൽ പ്രകാരം 8848 മീറ്ററായിരുന്നു എവറസ്റ്റിന്റെ ഉയരം, ഇതായിരുന്നു ഇത് വരെ അംഗീകരിച്ചിരുന്നതും.

എവറസ്റ്റ് കൊടുമുടിയുടെ നീളം വീണ്ടും അളന്നു.നിലവിൽ എവറസ്റ്റ് കൊടുമുടിയുടെ നീളം 8848.86മീറ്റർ ആണെന്ന് നെപ്പാളും ചൈനയും ചേർന്ന് സംയുക്തമായി വ്യക്തമാക്കി.നേപ്പാളിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത വെർച്വൽ സമ്മേളനത്തിൽ വെച്ചാണ് എവറസ്റ്റിന്റെ ഉയരത്തെ സംബന്ധിച്ചുള്ള പ്രഗ്യാപനം ഉണ്ടായത്.2019 ചൈനീസ് പ്രധാനമന്ത്രി  ഷീജിങ് പിങ്‌ നേപ്പാൾ സന്ദർശിച്ചതിനെ തുടർന്നാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം അളക്കാൻ ധാരണയാവുന്നത്.

സർവ്വേ ഓഫ് ഇന്ത്യ 1954ൽ നടത്തിയ അളവെടുക്കൽ പ്രകാരം 8848 മീറ്ററായിരുന്നു എവറസ്റ്റിന്റെ ഉയരം, ഇതായിരുന്നു ഇത് വരെ അംഗീകരിച്ചിരുന്നതും.2015ലെ ഭൂകമ്പമുൾപ്പടെയുള്ള കാര്യങ്ങൾ എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലിൽ ആണ് പുനർനിർണയം നടത്താൻ  തീരുമാനിച്ചത്. ഇത് പ്രകാരം 86cm  ന്റെ വർധനവാണ് എവറസ്റ്റിന്റെ ഉയരത്തിൽ നേപ്പാളും ചൈനയും കണ്ടെത്തിയിരിക്കുന്നത്.

കടപ്പാട്-ജനം ടി വി 


Author
No Image

Naziya K N

No description...

You May Also Like