കൊട്ടിക്കലാശവുമായി കേരളം !
- Posted on April 04, 2021
- News
- By Sabira Muhammed
- 60 Views
കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍ തെരഞ്ഞെടുപ്പ് ചൂട് ഇപ്പോഴും തിളച്ചുമറിയുകയാണ്. അതുകൊണ്ട് തന്നെ കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. അവസാനവട്ട അടിയൊഴുക്കും അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ .പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പമെത്താന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം യുഡിഎഫിനും . അഭിപ്രായ സര്‍വേകളെല്ലാം അനുകൂലമാണെങ്കിലും അപ്രതീക്ഷിത സംഭവങ്ങളെ നേരിടാനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി ഇടതു മുന്നണിയും പോരാട്ടത്തിന് തയ്യാറായി കഴിഞ്ഞു .
സാമൂഹികമാധ്യങ്ങളിൽ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി ഭരണവിഭാഗം