'ലാ-ടൊമാറ്റിന' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ട് ടോവിനോ തോമസ്

ചിത്രത്തിന് എന്ത് കൊണ്ട് ഇത്തരമൊരു പേര് എന്നത് ചിത്രം കാണുമ്പോള്‍ പൂര്‍ണമായും ബോധ്യപ്പെടുമെന്നും സംവിധായാകാൻ പറഞ്ഞു

ജോയ് മാത്യു, കോട്ടയം നസീര്‍, വി.കെ.പ്രകാശ് എന്നിവരെ പ്രാധാന കഥാപാത്രങ്ങളായി സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ലാ-ടൊമാറ്റിന'. പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്‌റ്റർ നടൻ ടൊവിനോ തോമസ്‌ ആണ് പുറത്തിറക്കിയത്. നാല് പുരുഷകഥാപാത്രങ്ങള്‍ക്കൊപ്പം ഒരു സ്ത്രീകഥാപാത്രവും തുല്യപ്രാധാന്യത്തോടെ ചിത്രത്തിലെത്തുന്നു.

പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെയാണ് ലാ-ടൊമാറ്റിന ആവിഷ്‌ക്കരിക്കുന്നതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട് പറഞ്ഞു. മൂവര്‍ക്കുമൊപ്പം രമേഷ് രാജശേഖരനെന്ന പുതുമുഖത്തെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. തുല്യപ്രധാന്യമുള്ള കഥാപാത്രമാണ് രമേഷിന്റേതും. ചിത്രത്തിന് എന്ത് കൊണ്ട് ഇത്തരമൊരു പേര് എന്നത് ചിത്രം കാണുമ്പോള്‍ പൂര്‍ണമായും ബോധ്യപ്പെടുമെന്നും സംവിധായാകാൻ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്തസംവിധായകന്‍ സജിന്‍ ബാബു സ്വന്തം ചിത്രമായ ബിരിയാണിക്ക് ശേഷം സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്ന ചിത്രമാണ് ലാ-ടൊമാറ്റിന. മഞ്ചുലാല്‍ ആണ് ഛായാഗ്രാഹകന്‍ ആയി എത്തുന്നത്. അടുത്ത മാസം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

മൂന്ന് നായികമാർക്കൊപ്പം പുതിയ ഭാവത്തിൽ ഗോകുല്‍ സുരേഷ്

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like