ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്; ഓണത്തിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും

കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്കും ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്കും പങ്കെടുക്കാം

പുതുക്കിയ കോവിഡ് നിയന്ത്രണങ്ങൾ സഭയിൽ അവതരിപ്പിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. രോഗ വ്യാപനം കുറക്കാൻ ആൾക്കൂട്ടം തടയുക എന്നതാണ് ഏറ്റവും പ്രധാനമെന്നും, അതുകൊണ്ട് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലും മറ്റും കൂട്ടം കൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും, വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ ആരാധനാലയങ്ങളിൽ പ്രവേശിക്കാനെന്നും മന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച മാത്രം ഇനി ലോക്ഡൗൺ. രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ ആഴ്ചയിൽ ആറ് ദിവസവും കടകൾ തുറക്കാം. സ്വാതന്ത്ര്യം ദിനം പ്രമാണിച്ച് ഞായറാഴ്ചയും ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കും. വ്യാപാര സ്ഥാപനങ്ങൾ സാമൂഹിക അകലം പാലിക്കുന്നത്  ഉറപ്പ് വരുത്തണം. 

കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്കും ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്കും പങ്കെടുക്കാം. ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദേശം. അതുകൊണ്ട് തന്നെ ഒരു പ്രദേശത്തെ ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ പേർക്ക് ഒരാഴ്ച രോഗമുണ്ടായാൽ അവിടെ ട്രിപ്പിൽ ലോക്ക്ഡൗണാകും.

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like