പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു
- Posted on December 31, 2021
- Cinemanews
- By Sabira Muhammed
- 568 Views
ആറു പതിറ്റാണ്ടു കാലമായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്

പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു. കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്.
1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് വന്ന അദ്ദേഹം ആറു പതിറ്റാണ്ടു കാലമായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. നായര് പിടിച്ച പുലിവാൽ, ജ്ഞാന സുന്ദരി, സ്ഥാനാർത്ഥി സാറാമ്മ തുടങ്ങി മുന്നൂറിലധികം സിനിമകളിൽ അഭിനയച്ചിട്ടുണ്ട്.അഭിനയത്തിനൊപ്പം കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലും സജീവമായിരുന്നു.