ഫെഞ്ചൽ ചുഴലിക്കാറ്റ് വീശി തുടങ്ങി,തമിഴ് നാട്ടിൽ അതി ജാഗ്രത നിർദേശം.
- Posted on November 30, 2024
- News
- By Goutham Krishna
- 30 Views
ചുഴലിക്കാറ്റ് തീരം കടക്കാൻ
തുടങ്ങിയിരിക്കുന്നു- ജനങ്ങൾ
പുറത്തിറങ്ങരുതെന്ന് നിർദേശം,
ചെന്നൈയിലെ പല പ്രദേശങ്ങളിലും മഴയിൽ
വെള്ള കെട്ടായി, രണ്ടാൾ ഷോക്കേറ്റ് മരിച്ചു.
ഫെഞ്ചൽ ചുഴലിക്കാറ്റ് വീശിത്തുടങ്ങിയ
പുതുച്ചേരിയിൽ രാത്രി എട്ട് മുതൽ നാളെ
രാവിലെ വരെ ആളുകൾ വീടുകളിൽ
നിന്ന്പുറത്തിറങ്ങരുതെന്ന് സർക്കാർ
നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച്
ദുരന്തനിവാരണ വകുപ്പ് പുതുച്ചേരിയിലെ
ജനങ്ങൾക്ക്എസ്എംഎസ് അയച്ചു. അടുത്ത
മൂന്ന് മണിക്കൂറിനുള്ളിൽ ചെന്നൈയിൽ
രണ്ടിടങ്ങളിൽ അതിശക്തമായ
മഴയ്ക്ക്സാധ്യതയുണ്ട്
തിരുവള്ളൂർ, ചെങ്കൽപട്ട്. കാഞ്ചീപുരം,
വില്ലുപുരം, കടലൂർ. കല്ലക്കുറിച്ചി ജില്ലയിലും
പുതുച്ചേരിയിലും അതിശക്തമായ
മഴയ്ക്ക്സാധ്യതയുണ്ട്
ഫെംഗൽ കൊടുങ്കാറ്റ് പ്രതിധ്വനികൾ:-
ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ്
ട്രെയിനുകളിൽ മാറ്റം.
ഫെംഗൽ ചുഴലിക്കാറ്റിൻ്റെ തുടർച്ചയായ
കനത്ത മഴയെ തുടർന്ന്...
ചെന്നൈ വ്യാസർപാടി റെയിൽവേ പാലത്തിന്
സമീപം കൂവം നദിയിൽ നീരൊഴുക്ക് വർധിച്ചു.
ഇതിനെ തുടർന്ന് ചെന്നൈ സെൻട്രൽ
റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന
ചില എക്സ്പ്രസ് ട്രെയിനുകളുടെ
പുറപ്പെടൽപോയിൻ്റുകൾ മാറ്റി.
ചെന്നൈ സെൻട്രൽ - മംഗളൂരു എക്സ്പ്രസ്
രാത്രി 9:15 ന് തിരുവള്ളൂർ റെയിൽവേ
സ്റ്റേഷനിൽ നിന്ന് പുറപ്പെടും.
ചെന്നൈ - കോയമ്പത്തൂർ ചേരൻ എക്സ്പ്രസ്
ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന്
10:30 PM ന് പുറപ്പെടും.
ചെന്നൈ - ബാംഗ്ലൂർ എക്സ്പ്രസ് ചെന്നൈ
ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന്
11:30 PM ന് പുറപ്പെടും.
ചെന്നൈ - ഈറോഡ് ഏർക്കാട് എക്സ്പ്രസ്
ചെന്നൈ ബീച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന്
12:30 ന് പുറപ്പെടും.
കോയമ്പത്തൂർ-ചെന്നൈ ഇൻ്റർസിറ്റി
എക്സ്പ്രസ് ആവഡി റെയിൽവേ സ്റ്റേഷനിൽ
സി.ഡി. സുനീഷ്.