'വൈറൽ സെബി' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്

വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന 'വൈറൽ സെബി'  എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫഹദ് ഫാസിലും മഞ്‍ജു വാര്യരും ചേർന്ന് പുറത്തിറക്കി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കണ്‍ട്രോളറും പ്രൊജക്ട് ഡിസൈനറുമായ ബാദുഷ നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണ് ഇത്. ബാദുഷാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബാദുഷ, മഞ്‍ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ  തിരക്കഥ ഒരുക്കുന്നത്. ഓടികൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിലെ കണ്ണാടിയിലേക്ക് നോക്കിയിരിക്കുന്ന ഒരാളുടെ മുഖമാണ് പോസ്റ്ററിലുള്ളത്.  മാൻഹോൾ, സ്റ്റാൻഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറല്‍ സെബി. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

സാധാരണ യാത്രയിലെ അസാധാരണ സംഭവവികാസങ്ങളുമായി 'ടൂ മെൻ'

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like