ജോൺ ലൂതർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- Posted on November 16, 2021
- Cinemanews
- By JAIMOL KURIAKOSE
- 277 Views
നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ജോണ്‍ ലൂതര്‍'. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഇപ്പോൾ ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ് പി മാത്യു ആണ് ചിത്രത്തിന്റെ നിർമ്മാണം. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്. വസ്‍ത്രലങ്കാരം സരിത ജയസൂര്യ. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍. കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍. ആക്ഷന്‍ ഫീനിക്സ് പ്രഭു. സംഗീതം ഷാന്‍ റഹ്‍മാൻ. പരസ്യകല ആനന്ദ് രാജേന്ദ്രന്‍. വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.