പ്രതികാര ഭാവത്തിൽ സണ്ണി ലിയോൺ; ഷിറോയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

"അതിജീവനമാണ് എന്റെ പ്രതികാരം!!" എന്ന അടിക്കുറിപ്പുമായി ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ സണ്ണി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തി

ബോളിവുഡ് താരം സണ്ണി ലിയോൺ ശനിയാഴ്ച തന്റെ ആദ്യ തമിഴ് ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. തലയിൽ മുറിവേറ്റ് ദേഷ്യത്തോടെ പ്രതികാര ഭാവവുമായി നിൽക്കുന്ന സണ്ണിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത അവതാരമാണ് പോസ്റ്ററിൽ ഉള്ളത്.

"അതിജീവനമാണ് എന്റെ പ്രതികാരം!!" എന്ന അടിക്കുറിപ്പുമായി ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ സണ്ണി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. കുട്ടനാടൻ മാർപ്പപ്പ, മാർഗം കളി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ശ്രീജിത്ത് വിജയനാണ് ഷീറോയുടെ രചനയും സംവിധാനവും. 

തമിഴിനു പുറമേ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ഷീറോ റിലീസ് ചെയ്യും.  കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സണ്ണി ലിയോൺ ചിത്രത്തിന്റെ പാക്ക് അപ്പ്‌ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇക്കിഗായ് മോഷൻ പിക്ചേഴ്സ് ആണ് ഷിറോ നിർമ്മിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നാദിർഷാ സിനിമകൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ് രംഗത്ത്

Author
Citizen journalist

Ghulshan k

No description...

You May Also Like