അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനം

പ്ലാസ്റ്റിക്കുണ്ടാക്കുന്ന വിപത്തിനെ നേരിടാന്‍  പല രാജ്യങ്ങളും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. നമ്മുടെ നാട് പ്ലാസ്റ്റിക് എന്ന വിപത്തിനെ മറികടക്കുന്നതിന് എത്രമാത്രം മുന്നേറേണ്ടതുണ്ടെന്ന് ഈ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തും.  

ഇന്ന് അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനം. പ്ലാസ്റ്റിക് ബാഗുകളുടെ വർദ്ധിച്ച ഉപയോഗം ഇന്ന് നമ്മുടെ ആവാസവ്യവസ്ഥയെ ആകെ താറുമാറാക്കിയിരിക്കുന്നു. നമ്മുടെ പരിസ്ഥിതിയോട് പ്ലാസ്റ്റിക് എന്താണ് ചെയ്യുന്നതെന്ന ശരിയായ തിരിച്ചവ് ഈ മഹാവിപത്തിനെ നേരിടാന്‍ അനിവാര്യമാണ്.

ലോകത്ത്  ഓരോ വര്‍ഷവും  അഞ്ച് ലക്ഷം കോടി (അഞ്ച് ട്രില്യണ്‍) പ്ലാസ്റ്റിക് സഞ്ചികളാണ് ഉപയോഗിക്കപ്പെടുന്നതെന്നാണ് കണക്ക്. മനുഷ്യന്‍ ഉപയോഗിച്ച ശേഷം പ്രതിവര്‍ഷം 130 ലക്ഷം ടണ്‍ പ്ലാസ്റ്റിക് ആണ് കടലില്‍ തള്ളുന്നത്. അതായത്,  ഒരു ട്രക്ക് നിറയെ പ്ലാസ്റ്റിക് ഓരോ മിനിറ്റിലും കടലില്‍ എത്തുന്നു. പത്ത് ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ് ലോകത്ത്  ഓരോ മിനിറ്റിലും വില്‍ക്കപ്പെടുന്നത്. ലോകത്തെ മൊത്തം മാലിന്യങ്ങളില്‍ 10 ശതമാനമാണ് പ്ലാസ്റ്റിക് മാലിന്യമെന്നാണ് കണക്ക്.

പ്ലാസ്റ്റിക്കുണ്ടാക്കുന്ന വിപത്തിനെ നേരിടാന്‍  പല രാജ്യങ്ങളും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. നമ്മുടെ നാട് പ്ലാസ്റ്റിക് എന്ന വിപത്തിനെ മറികടക്കുന്നതിന് എത്രമാത്രം മുന്നേറേണ്ടതുണ്ടെന്ന് ഈ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തും.  

2008 മുതല്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട പ്ലാസ്റ്റിക് ബാഗ് വിമുക്ത രാജ്യമാണ്. പാസ്റ്റിക് സഞ്ചികള്‍ക്ക് പൂര്‍ണ നിരോധനമാണ് ഈ രാജ്യത്തുള്ളത്. 

നിയമത്തിന്റെയും ബോധവത്കരണത്തിന്റെയും വഴികളിലൂടെയാണ് ഫ്രാന്‍സ് രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നത്. പ്ലാസ്റ്റിക് നിരോധന നിയമം  2016ലാണ്  ഫ്രാന്‍സ് പാസ്സാക്കിയത്. 

2008ല്‍ ചൈനീസ് സര്‍ക്കാര്‍ പാസ്സാക്കിയ നിയമപ്രകാരം ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്ക് സൗജന്യമായി പ്ലാസ്റ്റിക് സഞ്ചികള്‍ നല്‍കുന്നത് നിരോധിച്ചു. ഇതോടെ രാജ്യത്തെ പ്ലാസ്റ്റിക് സഞ്ചിയുടെ ഉപയോഗം പകുതിയായി കുറഞ്ഞെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വീഡന്‍ പ്ലാസ്റ്റിക് നരോധനത്തിനു പകരം പുനരുപയോഗ മാർഗമാണ് സ്വീകരിച്ചത്. പ്ലാസ്റ്റിക് പുനരുപയോഗം മികച്ച രീതിയില്‍ നടപ്പാക്കുന്ന ലോകത്തിലെ ഒന്നാംകിട രാജ്യമാണ് സ്വീഡന്‍. 

പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അയര്‍ലന്‍ഡിന്റെ പരീക്ഷണം വന്‍ വിജയമായിരുന്നു. 2002 മുതല്‍  പ്ലാസ്റ്റിപ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി വന്‍ നികുതിയാണ് ഏർപ്പെടുത്തിയത്. ഇതോടെ 94 ശതമാനം കുറവാണുണ്ടായത്. 

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ നമുക്ക് ചെയ്യാനാവുന്നത് ഇവ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് . സാധനങ്ങള്‍ വാങ്ങാന്‍  കടകളില്‍ പോകുമ്പോൾ പ്രത്യേക സഞ്ചികൾ കരുതുക. യാത്രകളില്‍ സ്വന്തമായി വെള്ളക്കുപ്പികള്‍ കരുതി ഇവ വാങ്ങിക്കുന്നത് ഒഴിവാക്കുക. പ്ലാസ്റ്റിക് നിര്‍മിതമായ കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍ തുടങ്ങിയവ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക. ഇത്രയെങ്കിലും ചെയ്താൽ ഒരു പരിധിവരെ പ്ലാസ്റ്റികിനെ നമുക്ക് തുരത്തനവും.

അജ്ഞാത പറക്കും തളികകളുടെ ദിനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like