കോവിഡ് വാക്‌സിൻ നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ ഇന്ന്....
- Posted on December 28, 2020
- News
- By Naziya K N
- 61 Views
ഓരോ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2ജില്ലകളിൽ ആയിരിക്കും ഡ്രൈ റൺ നടത്തുന്നത്.

കോവിഡ് വാക്‌സിന് രാജ്യത്ത് അടിയന്തര അനുമതി നൽകാനിരിക്കെ ഇന്ന് 4സംസ്ഥാനങ്ങളിൽ വാക്‌സിൻ കുത്തിവെപ്പിന്റെ ഡ്രൈ റൺ നടക്കും.ആന്ധ്രാപ്രദേശ്, ആസാം, പഞ്ചാബ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുക.ഓരോ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 2ജില്ലകളിൽ ആയിരിക്കും ഡ്രൈ റൺ നടത്തുന്നത്.
ഈ ഘട്ടത്തിൽ പരിശോധിക്കുന്നത് വാക്‌സിൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നത്, കുത്തിവെപ്പ് സംബന്ധിച്ച ക്രമീകരണങ്ങൾ,വാക്‌സിനായുള്ള ശിതീകരണ സംവിധാനം എന്നിവയാണ്.വാക്‌സിനേഷനായി പുറത്തിറക്കിയ മാർഗ്ഗരേഖ ഫലപ്രദമാണോ എന്ന് പരിശോധിക്കാൻ ഡ്രൈ റൺ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും.
കടപ്പാട് -ട്വന്റി ഫോർ ന്യൂസ്