ഒന്നേമുക്കാൽ കോടി, എസ് ഐ ആർ ഫോം പൂർത്തീകരിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ.
- Posted on November 14, 2025
- News
- By Goutham prakash
- 18 Views
എസ് ഐ ആർ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷൻ ഫോം വിതരണത്തിൻ്റെ പത്താം ദിവസമായ വ്യാഴാഴ്ച വൈകിട്ട് 6മണിയോടെ ഒന്നേമുക്കാൽ കോടിയിലധികം വോട്ടർമാരുടെ കൈയ്യിൽ എന്യൂമറേഷൻ ഫോം എത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, ഡോ. രത്തൻ യു കേൽക്കർ. ഇന്ന് വൈകിട്ട് 6 മണി വരെ ഏകദേശം 1,84,57, 807 പേർക്ക്
( 66.27 %)എന്യൂമെറേഷൻ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എൽ ഒ മാരും മുഴുവൻ ഡാറ്റയും അപ് ലോഡ്ചെയ്തിട്ടില്ലെന്നും യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
എന്യൂമറേഷൻ ഫോം വിതരണത്തിൽ പിന്നോക്കമായ ജില്ലകളിലെ ERO മാരോടും കളക്ടർമാരോടും നേരിട്ട് സംസാരിച്ച് ഇന്നും സ്ഥിതിഗതികൾ വിലയിരുത്തി. ഫോം വിതരണം പൂർത്തീകരിച്ച ഓരോജില്ലയിൽലേയും രണ്ടു BLO മാരുമായി, അവർ സ്വീകരിച്ച ബെസ്റ്റ് പ്രാക്ടീസ് അറിയുന്നതിനായി വീഡിയോ കോൺഫറൻസ് നടത്തിയതായും അദ്ദേഹം അറിയിച്ചു. പ്രവാസികൾക്കായുള്ള പ്രത്യേക കോൾ സെൻ്റർ സംവിധാനം ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. പ്രവാസികൾ ഓൺലൈൻ സംവിധാനം ഫലപ്രദമായി വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
